2017-12-09 13:30:00

അഴിമതി, ധനവിഗ്രഹാരാധനയില്‍ അധിഷ്ഠിതം -പാപ്പായുടെ ട്വീറ്റ്


അഴിമതിവിരുദ്ധപോരാട്ടത്തിനുള്ള ആഹ്വാനം മാര്‍പ്പാപ്പാ ആവര്‍ത്തിക്കുന്നു.

ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ പലരൂപങ്ങളില്‍ കാണപ്പെടുന്ന അഴിമതിക്കെതിരായി നീങ്ങേണ്ടതിനെക്കുറിച്ചുള്ള അവബോധം ലോകജനതയില്‍ വര്‍ദ്ധമാനമാക്കുന്നതിന് ഐക്യരാഷ്ട്രസഭ 2003 ല്‍ ഏര്‍പ്പെടുത്തിയതും അനുവര്‍ഷം ഡിസമ്പര്‍ 9 ന് ആചരിക്കപ്പെടുന്നതുമായ അഴിമതിവിരുദ്ധ ലോകദിനത്തോടനുബന്ധിച്ച് ശനിയാഴ്ച (09/12/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ അഴിമതിക്കെതിരായ തന്‍റെ നിലപാട് ഒരിക്കല്‍കൂടി വ്യക്തമാക്കിയിരിക്കുന്നത്.

“അഴിമതിക്കെതിരെ നാം നിശ്ചയദാര്‍ഢ്യത്തോടുകൂടി പോരാടണം. മാനവാന്തസ്സിനെ മുറിപ്പെടുത്തുന്ന ധനവിഗ്രഹാരാധനയില്‍ അധിഷ്ഠിതമായ തിന്മയാണത്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.