2017-12-08 13:17:00

മാനവാന്തസ്സ് പരിപോഷണത്തിന് ക്രൈസ്തവര്‍ കൈ കോര്‍ക്കുക-പാപ്പാ


മാനവാന്തസ്സ് പരിപോഷിപ്പിക്കാനും ഭാഗ്യഹീനരെ സഹായിക്കാനും ക്രൈസ്തവരെന്ന നിലയില്‍ സംഘാതമായി പ്രവര്‍ത്തിക്കുന്നതിനുള്ള നരിവധി വേദികളുണ്ടെന്ന് മാര്‍പ്പാപ്പാ.

തയ്വവാനിലെ ക്രൈസ്തവസഭകളുടെ ദേശീയസമിതിയുടെ പ്രതിനിധികളെ വ്യാഴാഴ്ച(07/12/17) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സ്നേഹത്തിന്‍റെ അഭാവത്തില്‍ യഥാര്‍ത്ഥ സമാധാനം സാധ്യമല്ലെന്നും ലോകം പ്രക്ഷുബ്ധാവസ്ഥയിലേക്കു നിപതിക്കുമെന്നുമുള്ള ഈ സമിതിയംഗങ്ങളുടെ ബോധ്യം തനിക്ക് പ്രചോദനദായകമാണെന്ന വസ്തുത വെളിപ്പെടുത്തിയ പാപ്പാ “ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം” എ​ന്ന കര്‍ത്താവിന്‍റെ   കല്പന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നാം ക്രൈസ്തവരെന്ന നിലയില്‍ ബാദ്ധ്യസ്ഥരാണെന്ന് ഓര്‍മ്മിപ്പിച്ചു.

താന്‍ അടുത്തയിലെ മ്യാന്മാര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നടത്തിയ അജപാലനസന്ദര്‍ശനത്തെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ ഏഷ്യയിലെ ജനങ്ങളുടെ സിവശേഷതയായ ഓജസ്സും അവരുടെ പരസ്പരാശ്രയത്വവും നേരിട്ടനുഭവിച്ചറിയാന്‍ കഴിഞ്ഞത് അനുസ്മരിച്ചു.








All the contents on this site are copyrighted ©.