2017-12-04 16:14:00

‘‘വൃദ്ധരുടെ വിജ്ഞാനം പുതുതലമുറയ്ക്കാവശ്യം’’: പാപ്പാ


‘‘വൃദ്ധരുടെ വിജ്ഞാനം പുതുതലമുറയ്ക്കാവശ്യം’’: പാപ്പാ

2017 ഡിസംബര്‍ മാസത്തിലെ പൊതു പ്രാര്‍ഥനാ നിയോഗം വിശദീകരിച്ചു കൊണ്ടു പ്രസിദ്ധപ്പെടുത്തിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം സൂചിപ്പിക്കുന്നത്. വൃദ്ധജനങ്ങളുമായുള്ള കൂടിക്കാഴ്ചാവേളയില്‍ നല്‍കിയിട്ടുള്ള മുന്‍കാലസന്ദേശങ്ങളില്‍ നിന്നുള്ള ഉ ദ്ധരണികള്‍ ചേര്‍ത്തുകൊണ്ട് സ്പാനിഷ് ഭാഷയില്‍ നല്‍കിയ ഈ ചെറിയ വീഡിയോ സന്ദേശത്തില്‍ പാപ്പാ ഇപ്രകാരം പറയുന്നു:

‘‘വല്യമ്മ, വല്ല്യപ്പന്മാരെ നോക്കാത്ത അവരെ ശുശ്രൂഷിക്കാത്ത ജനത്തിന് ഒരിക്കലും ഭാവിയുണ്ടായി രിക്കുകയില്ല. വൃദ്ധരായവര്‍ക്കു വിജ്ഞാനമുണ്ട്.  ജീവിതാനുഭവങ്ങളും. കുടുംബചരിത്രവും, സമൂഹത്തിന്‍റെയും ജനങ്ങളുടെയും ചരിത്രവും തലമുറകളിലേക്കു കൈമാറുക എന്ന അവരുടെ വലിയ ഉത്തരവാദിത്വം അവര്‍ക്കുണ്ട്.  നമ്മുടെ ഹൃദയങ്ങളില്‍ മുതിര്‍ന്ന തലമുറയ്ക്ക് ഇടമുണ്ടാകട്ടെ.  അ പ്പോള്‍, അങ്ങനെ നമ്മുടെ കുടുംബങ്ങളും സ്ഥാപനങ്ങളും സുസ്ഥിരമാക്കപ്പെടും. അവരുടെ വിജ്ഞാനവും അനുഭവവും പുതിയ തലമുറയുടെ വിദ്യാഭ്യാസപ്രക്രിയയില്‍ സഹകാരികളാകട്ടെ!'' 








All the contents on this site are copyrighted ©.