സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

പാപ്പാ ബംഗ്ലാദേശിലെ സഭയ്ക്ക് പ്രത്യാശ- ഫാദര്‍ റൊസാരിയൊ

ഫ്രാന്‍സീസ് പാപ്പാ ബംഗ്ലാദേശില്‍ ,ഇരുപത്തിയൊന്നാം വിദേശ അപ്പസ്തോലികപര്യടനം 02/12/17 - EPA

02/12/2017 12:26

ഫ്രാന്‍സീസ് പാപ്പാ ബംഗ്ലാദേശിലെ സഭയ്ക്ക് പ്രത്യാശയുടെ ഉറവിടമാണെന്ന് അന്നാടിന്‍റെ തലസ്ഥാനമായ ഡാക്കയിലുള്ള മേജര്‍സെമിനാരിയുടെ റെക്ടറായ വൈദികന്‍ ഇമ്മാനുവേല്‍ റൊസാരിയൊ.

തന്‍റെ ഇരുപത്തിയൊന്നാം വിദേശ അപ്പസ്തോലികപര്യടനത്തിന്‍റെഭാഗമായി മ്യന്മാറില്‍ നിന്ന് ബംഗ്ലാദേശിലെത്തിയ പാപ്പാ വെള്ളിയാഴ്ച(01/12/17) 16 പേര്‍ക്ക് ഡാക്കയില്‍ വച്ച് വൈദികപട്ടം നല്കിയ തിരുക്കര്‍മ്മത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ഫാദര്‍ റൊസാരിയൊ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

പൗരോഹിത്യകൂദാശ നല്കപ്പെട്ട ഈ തിരുക്കര്‍മ്മം തങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനവും ചരിത്രപരവും ആണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യഭ്യാസം, ആതുരശുശ്രൂഷ, പാവപ്പട്ടവരെ സഹായിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ബംഗ്ലാദേശിലെ സഭ ദൈവസ്നേഹത്തിന്‍റെ സാക്ഷ്യമേകാന്‍ ശ്രമിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ ഫാദര്‍ റൊസാരിയൊ പ്രാദേശികസഭയുടെ ഭാവിയായ യുവജനങ്ങളില്‍ ധൈര്യവും ഉന്മേഷവും സന്നിവേശിപ്പിക്കാന്‍ ഫ്രാന്‍സീസ് പാപ്പായ്ക്ക് കഴിയുമെന്ന തന്‍റെ ഉറച്ച പ്രതീക്ഷ പ്രകടിപ്പിച്ചു.

02/12/2017 12:26