സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍

ഫ്രാന്‍സീസ് പാപ്പാ ട്വിറ്ററില്‍ - ANSA

02/12/2017 12:21

മറ്റുള്ളവരെ സ്വീകരിക്കാന്‍ കഴിയുന്നതില്‍ ദൈവികജ്ഞാനത്തിനുള്ള പങ്കിനെക്കുറിച്ച് പാപ്പായുടെ ട്വീറ്റ്.

നവമ്പര്‍ 26 മുതല്‍ ഡിസംബര്‍ 2 വരെ നീളുന്ന സന്ദര്‍ശനപരിപാടികളുമായി ആദ്യം മ്യന്മാറിലും പിന്നീട് ബംഗ്ലാദേശിലും എത്തിയ ഫ്രാന്‍സീസ് പാപ്പാ ഈ അപ്പസ്തോലികയാത്രയുടെ അവസാനദിനമായിരുന്ന ശനിയാഴ്ച (02/12/17) കുറിച്ച രണ്ടു ട്വിറ്റര്‍ സന്ദേശങ്ങളിലൊന്നിലാണ് ഇതെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നത്.

പാപ്പായുടെ ആ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്:

“നമ്മില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരെ എങ്ങനെയാണ് സ്വാഗതം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുകയെന്ന് ഗ്രഹിക്കാന്‍ ദൈവിക ജ്ഞാനം നമ്മെ സഹായിക്കട്ടെ.”

“മ്യന്മാറിലെയും ബംഗ്ലാദേശിലെയും പ്രിയ സുഹൃത്തുക്കളേ, എനിക്കേകിയ വരവേല്പിനു നന്ദി. ഏകതാനതയുടെയും സമാധാനത്തിന്‍റെയും ദൈവികാനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കുന്നതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.” എന്നാണ് പാപ്പാ ശനിയാഴ്ച ട്വിറ്ററില്‍ കണ്ണിചേര്‍ത്ത ഇതര സന്ദേശം.  

വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

02/12/2017 12:21