സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

പാപ്പായുടെ അഞ്ചാമത് "കാരുണ്യ ഭാഗ്യക്കുറി"

ഫ്രാന്‍സീസ് പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരാണാര്‍ത്ഥം  ആരംഭിച്ചിരിക്കുന്ന ഭാഗ്യക്കുറി അതിന്‍റെ അഞ്ചാം ഘട്ടത്തിലേക്കു കടന്നിരിക്കുന്നു.

പത്തുയൂറൊ, ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് 750 രൂപ, വിലയുള്ള ഭാഗ്യക്കുറി ചീട്ടുകള്‍, അഥവാ, ടിക്കറ്റുകള്‍ ഡിസംബര്‍ 1 വെള്ളിയാഴ്ച(01/12/17) മുതല്‍ 2018 ഫെബ്രുവരി 2 വരെ (02/02/18) ലഭ്യമായിരിക്കുമെന്ന് വത്തിക്കാന്‍സംസ്ഥാന ഭരണകേന്ദ്രം ഗവര്‍ണറേറ്റ് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇന്‍റര്‍നെറ്റുവഴിയും ഈ ടിക്കറ്റ് വില്‍പ്പനയുണ്ട്. ഇതിനുള്ള ഇന്‍റര്‍നെറ്റ് വിലാസം WWW.VATICANSTATE.VA എന്നാണ്. ഈ വിലാസത്തിലൂടെ വത്തിക്കാന്‍റെ ഇന്‍റര്‍നെറ്റ് താളില്‍ പ്രവേശിച്ചുകഴിഞ്ഞതിനാല്‍ അതുനുള്ളില്‍ ഈ ടിക്കറ്റ് വില്പനയ്ക്കായുള്ള പ്രത്യേക വിഭാഗം കാണാവുന്നതാണ്.

 

01/12/2017 13:39