2017-11-30 09:48:00

സ്ത്രൈണഭാവമുള്ള മ്യാന്മറിലെ ബുദ്ധമതം


നവംബര്‍ 29  യംഗൂണ്‍,  മ്യാന്മര്‍

വത്തിക്കാന്‍ റേഡിയോ വക്താവ് ഫിലിപ്പാ ഹിച്ചന്‍ മ്യാന്മാറിലെ യംഗൂണില്‍നിന്നും  ബുധനാഴ്ച, നവംബര്‍ 29-Ɔ൦ തിയതി
പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്ത “സംഘ മഹാനായക” എന്നറിയപ്പെടുന്ന ബുദ്ധസന്ന്യാസിമാരുടെ പരമോന്നത സംഗമത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫിലിപ്പാ ഈ നിരീക്ഷണം നടത്തിയത്.

യംഗൂണില്‍ തനിക്കു ലഭിച്ച സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം മ്യാന്മാറില്‍ ആകെ 5 ലക്ഷത്തോളം ബുദ്ധമത സന്ന്യാസികളുണ്ട്. അതില്‍ 60,000-ല്‍പ്പരവും സന്ന്യാസിനിമാരാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ശിരോമുണ്ഡനം ചെയ്ത് റോസാപ്പൂ നിറത്തിലുള്ള സന്ന്യാസവേഷമിട്ട്, പണത്തിനും ഭക്ഷണത്തിനുമായി ഭിക്ഷാടനത്തിന് നഗരത്തിന്‍റെ ഏതു തെരുവിലും ധാരാളമായി കാണുന്ന ബുദ്ധ്യസന്ന്യാസിനികള്‍ മ്യാന്മറിലെ ബുദ്ധമതത്തിന്‍റെ ശക്തമായ സ്ത്രൈണഭാവമാണെന്ന് ഫിലിപ്പാ അറിയിച്ചു.

ജനസംഖ്യയുടെ 90 ശതമാനവും ബുദ്ധമതത്തിന്‍റെ മഹാസംഘത്തില്‍ ഉള്‍പ്പെടുന്നവരാകയാല്‍ മ്യാന്മാറിനെ “വിശ്വാസത്തിന്‍റെ നാടെ”ന്നു വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ഇതര ന്യൂനപക്ഷ മതങ്ങള്‍ തമ്മില്‍ സംവാദത്തിന്‍റെയും സഹകരണത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ തുറക്കാനാവാത്ത വിധം മതാത്മകവും രാഷ്ട്രീയവുമായ സാമൂഹികാന്തരീക്ഷം കലുഷിതമായിട്ടുണ്ട്.

ഈ അന്തരീക്ഷത്തിലും പാപ്പാ ഫ്രാന്‍സിസിന്‍റെ സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായുള്ള ഈ യാത്ര നന്മയുടെ വെളിച്ചം പകരുമെന്നു തന്നെയാണ് മ്യാന്മറിലെ ജനങ്ങളുടെ പ്രത്യാശ. ഫിലിപ്പാ അറിയിച്ചു.  








All the contents on this site are copyrighted ©.