സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

‘ ഹോളോഡോമര്‍’ പങ്കുവയ്ക്കലിനുള്ള ഒരു ക്ഷണം

ഹൊളോഡോമോര്‍ സ്മരണയ്ക്കു മുന്നില്‍ ഉക്രെയിന്‍ - AFP

29/11/2017 19:13

ചരിത്രം കണ്ട റഷ്യയിലെ സ്റ്റാലിന്‍ ഭരണകൂടത്തിന്‍റെ ക്രൂരതയാണ് ‘ ഹോളോഡോമര്‍’.

അത് പങ്കുവയ്ക്കലിനുള്ള  ക്ഷണമാക്കി സ്മരണയില്‍ വരിയിക്കണമെന്ന് കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ അഭ്യര്‍ത്ഥിച്ചു.  നവംബര്‍ 25-Ɔ൦ തിയതി ‘ഹോളോഡോമര്‍’ കൂട്ടക്കുരുതിയുടെ അനുസ്മരണ നാളില്‍ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍നിന്നും ഇറക്കിയ പ്രസ്താവനയിലാണ് പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയോ ഉക്രെയിനിന്‍റെ ചരിത്രത്തിലെ കദന കഥ ആവര്‍ത്തിച്ചത്.

റഷ്യയില്‍ സ്റ്റാലിന്‍ ഭരണകാലത്ത് (1927-1953) കമ്യൂണിസ്റ്റ് അധീനത്തിലായിത്തീര്‍ന്ന സമീപരാജ്യം ഉക്രെയിന്‍ അനുഭവിക്കേണ്ടിവന്ന കൂട്ടാക്കുരുതിയാണ് ‘ഹോളോഡോമര്‍’. ഉക്രെയിനിലെ സാധരാണക്കാരുടെ സമ്പന്നവും സമൃദ്ധവുമായിരുന്ന കൃഷിയും കൃഷിയിടങ്ങളും മോസ്ക്കോയിലെ സര്‍ക്കാര്‍ നിയന്തണത്തില്‍ പൊതുസ്വത്തായി കീഴ്പ്പെടുത്തി. 

1932-33 കാലയളയവില്‍ സ്വന്തമായിരുന്ന കൃഷിഭൂമിയില്‍നിന്നും ഒരു പിടി നെല്ലു ശേഖരിക്കാനുള്ള സ്വാതന്ത്ര്യം വിശക്കുന്ന ഒരു കുഞ്ഞിനുപോലും നിഷേധിക്കപ്പെട്ടു. ദാരിദ്യം കൊടുപട്ടിണിയായി കൊടുമ്പിരിക്കൊണ്ടു. കുഞ്ഞുങ്ങളും  സ്ത്രീകളുമടക്കം  30,000-ല്‍പ്പരം മനുഷ്യര്‍ ഒരുവര്‍ഷത്തില്‍ ഉക്രെയിനില്‍ മരിച്ചുവീണതാണ് ‘ഹോളോ‍ഡോമറെ’ന്ന് അതിന്‍റെ  84-Ɔ൦ വാര്‍ഷികത്തില്‍  പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ വിവരിച്ചു.

20-Ɔ൦ നൂറ്റാണ്ടിന്‍റെ പുലരിയിലുണ്ടായ ഈ മാനവികതയ്ക്ക് എതിരായ ക്രൂരത ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ! ഒപ്പം താനിതു കുറിക്കുന്നത് നമുക്കുള്ളതു സഹോദരങ്ങളുമായി പങ്കുവയ്ക്കണമെന്നും പാവങ്ങളോടു പരഗണനയുള്ളവരായി ജീവിക്കണമെന്നും പറയുവാന്‍ കൂടിയാണ്. അതുപോലെ ഇന്ന് ലോകത്തിന്‍റെ നാനാഭാഗങ്ങളിലും അരങ്ങേറുന്ന അഭ്യന്തരകലാപങ്ങള്‍ക്കും, യുദ്ധത്തിനും തീവ്രതയ്ക്കും അറുതിവരുത്തണമേ!   കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ ലോകത്തോട് അഭ്യര്‍ത്ഥിച്ചു. 


(William Nellikkal)

29/11/2017 19:13