2017-11-29 13:58:00

മ്യാന്‍മര്‍ പ്രസിഡന്‍റിന് പാപ്പായുടെ ഉപഹാരം: ബുദ്ധസ്മരണിക


നവംബര്‍ 28 ചൊവ്വാഴ്ചയില്‍ ഔദ്യോഗികസ്വീകരണശേഷം വൈകുന്നേരത്തോടു കൂടിയായിരുന്നു പാപ്പാ രാഷ്ട്രത്തിന്‍റെ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയത്.  89% ജനങ്ങളും ബുദ്ധമതവിശ്വാസികളായിരിക്കുന്ന രാഷ്ട്രത്തലവനെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിനു സമ്മാനമായി പാപ്പാ നല്‍കിയത് മതസ്ഥാപകനായ ബുദ്ധന്‍റെ ജീവിതത്തിലെ ആറു സുപ്രധാനസംഭവങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന ഗ്രന്ഥമാണ്.  വത്തിക്കാനില്‍ തയ്യാറാക്കിയ ഇതിലെ ഓരോ ചിത്രവും ബര്‍മീസ് ഭാഷയിലുള്ള കുറിപ്പോടുകൂടിയതാണ്.

''മ്യാന്‍മറിലെ പ്രിയപ്പെട്ട ജനങ്ങള്‍ക്ക്, നീതിയുടെയും സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും ദൈവാനുഗ്രഹങ്ങള്‍ പ്രാര്‍ഥിച്ചുകൊണ്ട്'' എന്ന് പാപ്പാ വിശിഷ്ടാതിഥികളുടെ സന്ദര്‍ശകഗ്രന്ഥത്തില്‍ സന്ദേശം കുറിച്ച് കയ്യൊപ്പു ചാര്‍ത്തി.








All the contents on this site are copyrighted ©.