സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

‘ദൈവവിളിശുശ്രൂഷ’ എന്ന വിഷയവുമായി അന്തര്‍ദേശീയ കോണ്‍ഗ്രസ്

29/11/2017 13:24

സമര്‍പ്പിത, അപ്പസ്തോലിക സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍, 2018-ല്‍ നടക്കാനിരിക്കുന്ന മെത്രാന്‍ സിനഡിനോടനുബന്ധിച്ച്, ''സമര്‍പ്പിതസമൂഹങ്ങളും ദൈവവിളിശുശ്രൂഷയും: ചക്രവാളങ്ങളും പ്രതീക്ഷകളും'' എന്ന പ്രമേയവുമായി റോമില്‍വച്ച് 2017 ഡിസംബര്‍ 1-3 തീയതികളില്‍ ഒരു അന്തര്‍ദേശീയ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതാണെന്ന് നവംബര്‍ 28-ാം തീയതി വാര്‍ത്ത നല്‍കി.

ദൈവവിളിയ്ക്കായുള്ള അജപാലന ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 800-ഓളം വരുന്ന സമര്‍പ്പിതര്‍ ഈ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കും.  സമര്‍പ്പിതജീവിതങ്ങള്‍ ചില രാജ്യങ്ങളില്‍ ഗണ്യമായി കുറഞ്ഞിരിക്കുന്ന അവസ്ഥ വളരെയേറെ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരുണത്തില്‍, യാഥാര്‍ഥ്യത്തെ സത്യസന്ധതയോടെ നോക്കുക, പ്രതീക്ഷ കൈവിടാതെ നൂതന പാതകള്‍ അന്വേഷിക്കുക, നവസംരംഭങ്ങള്‍ പ്രായോഗികമാക്കുക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് ഈ കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്.  ഈ അജുപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ''ഉചിതമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട്, ദൈവത്തിന്‍റെ മുഖം തേടാനും സുവിശേഷത്തിന്‍റെ സന്തോഷം കണ്ടെത്താനും യുവജനങ്ങളെ സഹായിക്കണ''മെന്ന ഫ്രാന്‍സീസ് പാപ്പായുടെ ആഹ്വാനം ((Pope Francis, Speech to the Participants in the International Congress on Vocational Ministry organized by the Congregation for the Clergy) ഈ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നവര്‍ പ്രത്യേകമായി പരിഗണിക്കണമെന്ന് സമര്‍പ്പിത, അപ്പസ്തോലിക സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍ (CIVCSVA) അറിയിച്ചു.

 

29/11/2017 13:24