2017-11-28 19:46:00

“വൈവിധ്യങ്ങളിലും ഐക്യം വളര്‍ത്താം!” മതനേതാക്കളുമായി കൂടിക്കാഴ്ച


നവംബര്‍ 28 ചൊവ്വാഴ്ച
മതനേതാക്കളുമായി കൂടിക്കാഴ്ച

പതിവുകള്‍ തെറ്റിക്കുന്ന പാപ്പാ ഫ്രാന്‍സിസ്, ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് യംഗൂണിലെ മെത്രാസന മന്ദരത്തിന്‍റെ സ്വീകരണ മുറിയില്‍വച്ച് വിവിധ വിഭാഗത്തില്‍പ്പെട്ട 17 മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അതില്‍ ബൗദ്ധ, ഇസ്ലാം, ഹിന്ദു, യഹൂദ, ക്രൈസ്തവ  മതങ്ങളില്‍നിന്നുമുള്ളവരുണ്ടായിരുന്നു. പാപ്പായുമായുള്ള നേര്‍ക്കാഴ്ചയ്ക്ക് എത്തിയവരെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രതിനിധി, ബിഷപ്പ് ജോണ്‍ സാനേ-ഗി പരിചയപ്പെടുത്തി. അവരെ സ്പാനിഷ് ഭാഷയില്‍ പാപ്പാ അഭിസംബോധനചെയ്തത് ബിഷപ്പ് സാനേ-ഗി തത്സമയം ഇംഗ്ലിഷ് പരിഭാഷപ്പെടുത്തി:

അങ്ങോട്ട് കാണാന്‍ വരുന്നതിനുമുന്‍പേ ഇങ്ങോട്ട് വന്ന് തന്നെ കണ്ടതിന് ആദ്യതന്നെ മതാചാര്യന്മാര്‍ക്ക് പാപ്പാ ഫ്രാന്‍സിസ് നന്ദിപറഞ്ഞു. വിവിധ മതക്കാരായ നിങ്ങളുടെ  ഈ സാഹോദര്യക്കൂട്ടായ്മയില്‍ അതിയായി സന്തോഷിക്കുന്നു. ഐക്യം ഏകതാനതയല്ല, അതായത് എല്ലാം ഒരേപോലെ ഇരിക്കുന്നതല്ല. വൈവിധ്യത്തില്‍ ഐക്യമുണ്ടാകണം.
വിവിധ വിശ്വാസിങ്ങള്‍ക്കും മതപാരമ്പര്യങ്ങള്‍ക്കും അതിന്‍റേതായ സമ്പന്നതകളും മൂല്യങ്ങളും പങ്കുവയ്ക്കാനുണ്ട്.
ഇത് സാധിക്കണമെങ്കില്‍ എല്ലാവരും ആദ്യം സമാധാനത്തില്‍ ജീവിക്കണം. ഐക്യം വൈവിധ്യങ്ങളിലാണ് വളരുന്നതും നിലനില്‍ക്കുന്നതും. ഇണക്കവും സ്വരചേര്‍ച്ചയുമാണ് സമാധാനം.

എല്ലാ ഒരേപോലെ ആക്കിത്തീര്‍ക്കുന്ന പ്രവണതയാണ് ആഗോളവത്ക്കരണം മനുഷ്യരില്‍ വളര്‍ത്തുന്നത്. ഇത് അപകടകരമാണ്. മനുഷ്യകുലത്തെ നാശത്തിലേയ്ക്കു നയിക്കുന്ന പ്രവണതയാണിത്. ഇതൊരു സാംസ്ക്കാരിക അധിനിവേശമാണ്. മതത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും ജനകീയമായ വ്യത്യാസങ്ങളും തനിമയും നാം മാനിക്കുകയും  മനസ്സിലാക്കുകയും വേണം. സഹോദരങ്ങളായി പരസ്പരം സഹായിച്ചും സ്നേഹിച്ചും ജീവിക്കാന്‍ സാധിക്കണം. അങ്ങനെയുള്ള വൈവിധ്യങ്ങളുള്ള നിറപ്പകിട്ടാര്‍ന്ന കൂട്ടായ്മയിലാണ് മ്യാന്മറില്‍ ജീവിക്കേണ്ടതും രാജ്യത്തെ വളര്‍ത്തേണ്ടതും. സമ്പന്നമായ മത സാംസ്ക്കാരിക വൈവിധ്യങ്ങളുള്ള നാടാണ് മ്യാന്മര്‍. വൈവിധ്യങ്ങളടെ ഭാവവ്യത്യാസങ്ങളെ ഭയക്കരുത്, എതിര്‍ക്കുത്. മറിച്ച് അംഗീകരിച്ചും, ആദരിച്ചും ജീവിക്കാന്‍ പഠിക്കണം. അനുരജ്ഞിതരായി പരസ്പരം ആദരിച്ചും സ്നേഹിച്ചും സമാധാനത്തില്‍ ജീവിക്കാം. നാം സഹോദരങ്ങളാണ്.

സാഹോദര്യത്തോടെ നമുക്ക് സമാധാനം വളര്‍ത്തിയെടുക്കാം! ദൈവം സൃഷ്ടിച്ചത് വൈവിധ്യത്തിലാണ്. ആ വൈവിധ്യത്തില്‍ ഐക്യം കണ്ടെത്താം. അത് നിലനിര്‍ത്താം. വൈവിധ്യമാണ് സമാധാനത്തിന്‍റെ സമ്പന്നത!  പുരാതനമായ ആശ്രീര്‍വ്വാദം പാപ്പാ അവര്‍ക്കായി ഉരുവിട്ടു,  “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! സംരക്ഷിക്കട്ടെ! അവിടുത്തെ തിരുമുഖം നിങ്ങളില്‍ പ്രകാശിച്ച്, അവിടുത്തെ കൃപയാല്‍ നിങ്ങള്‍ നിറയട്ടെ! ദൈവികമുഖം ദര്‍ശിക്കുന്നവരില്‍ സമാധാനം വര്‍ഷിക്കണമേ!”

40 മിനിറ്റില്‍ അധികം നീണ്ട മ്യാന്മറിലെ മതനേതാക്കളുമായുള്ള  കൂടിക്കാഴ്ചയ്ക്കുശേഷം  പാപ്പാ ഫ്രാന്‍സിസ് യങ്കൂണ്‍ അതിരൂപ മെത്രാസന മന്ദരിത്തിലെ കപ്പേളയില്‍ പ്രാദേശിക സമയം  രാവിലെ 11 മണിക്ക്   ദിവ്യബലിയര്‍പ്പിച്ചു.








All the contents on this site are copyrighted ©.