2017-11-27 12:26:00

വിശ്വാസവും സാമൂഹ്യമാനവും - കര്‍ദ്ദിനാള്‍ പരോളിന്‍


സകല ഭൗമിക യാഥാര്‍ത്ഥ്യങ്ങളെയും രൂപാന്തരപ്പെടുത്തുക എന്ന ദൗത്യമെന്ന നിലയില്‍ സ്വന്തം വിശ്വാസം ജീവിക്കാന്‍ ക്രിസ്തുവിശ്വാസികള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍.

ഇറ്റലിയിലെ വെറൊണ പട്ടണത്തില്‍ ഈ മാസം 23 മുതല്‍ 26 വരെ (23യ26/11/17) സംഘടിപ്പിക്കപ്പെട്ട സഭയുടെ സാമൂഹ്യ പ്രബോധനോത്സവത്തിന്‍റെ ഞായറാഴ്ച (26/11/17) അര്‍പ്പിക്കപ്പെട്ട സമാപന ദിവ്യബലി മദ്ധ്യേ നടത്തിയ വചനസമീക്ഷയിലാണ് അദ്ദേഹം ക്രൈസ്തവരുടെ ഈ കടമയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്.

കുടുംബം, വിദ്യാലയം, തൊഴില്‍, വ്യവസായസംരംഭങ്ങള്‍, സമ്പദ്ഘടന, സംസ്കൃതി, രാഷ്ട്രീയം തുടങ്ങിയ മനുഷ്യജീവിതവുമായി ബന്ധപ്പെട്ടു നില്ക്കുന്ന സകലതും താന്‍ ഉദ്ദേശിച്ച ഭൗമിക യാഥാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി.

മാസം ധരിച്ച വചനമായ ക്രിസ്തുവുമായുള്ള ഐക്യം ജീവിക്കുന്ന വിശ്വാസി സ്വന്തം വിശ്വാസത്തിന്‍റെ സാമൂഹ്യമാനത്തെക്കുറിച്ച് അവബോധം പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 








All the contents on this site are copyrighted ©.