സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

കത്തലീന ദെ മരിയ റൊഡ്രീഗസ് വാഴ്‍ത്തപ്പെട്ടവള്‍

വാഴ്‍ത്തപ്പെട്ട കത്തലീന ദെ മരിയ റൊഡ്രീഗസ് - RV

25/11/2017 13:37

തെക്കെ അമേരിക്കന്‍ നാടായ അര്‍ജന്തീനസ്വദേശിനി കത്തലീന ദെ മരിയ റൊഡ്രീഗസ് വാഴ്‍ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു.

അന്നാടിന്‍റെ മദ്ധ്യഭാഗത്തുള്ള കോര്‍ദൊബാ നഗരത്തില്‍ ശനിയാഴ്ച (25/11/17) ആയിരുന്നു വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മം.

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊ ‍ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനംചെയ്തുകൊണ്ട് ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

1823 ല്‍ കൊര്‍ദോബയില്‍ ജനിച്ച കത്തലീന ദെ മരിയ റൊഡ്രീഗസ് കന്യാസ്ത്രിയാകാന്‍ ഇഷ്ടപ്പെട്ടുവെങ്കിലും പ്രതികൂല സാഹചര്യത്താല്‍ വിവാഹിതയായി. എന്നാല്‍ പീന്നീട്  വിധവയായിത്തീര്‍ന്നതോടെ വീണ്ടും ദൈവത്തിനായി ജീവിതം സമര്‍പ്പിക്കണമെന്ന ആഗ്രഹം അവളില്‍ തീവ്രമായി. മിണ്ടാമഠം മാത്രമുണ്ടായിരുന്ന അര്‍ജന്തീനയില്‍ പ്രേഷിതപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന സമര്‍പ്പിതജീവിതസമൂഹം “യേശുവിന്‍റെ ഹൃദയത്തിന്‍റെ സഹോദരികള്‍” എന്ന പേരില്‍ 1872 സെപ്റ്റംബര്‍ 29 ന് കത്തലീന ദെ മരിയ റൊഡ്രീഗസ് സ്ഥാപിച്ചു.

1896 ഏപ്രില്‍ 5 ന് കത്തലീന ദെ മരിയ റൊഡ്രീഗസ് മരണമടഞ്ഞു.

 

 

 

25/11/2017 13:37