സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

കലാപത്തിലമര്‍ന്ന രാജ്യങ്ങളുടെ സമാധാനത്തിനായി പ്രാര്‍ത്ഥന

തെക്കന്‍ സുഡാന്‍റെയും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്‍റെയും സമാധാനത്തിനായി പ്രാര്‍ത്ഥന

24/11/2017 09:20

രണ്ടു മദ്ധ്യാഫ്രിക്കന്‍ രാജ്യങ്ങളില്‍ സമാധാനത്തിനായി ജാഗരാനുഷ്ഠാനം നടത്തി.
വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസും അതേ സമയം പ്രാര്‍ത്ഥിച്ചു.

നവംബര്‍ 23-Ɔ൦ തിയതി വ്യാഴാച പ്രദേശിക സമയം വൈകുന്നേരം 5.30-നാണ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് സമാധാനത്തിനായി പ്രാര്‍ത്ഥന നടത്തിയത്.

കേഴുന്ന രണ്ടു രാജ്യങ്ങള്‍     അഭ്യാന്തരകലാപത്തില്‍ കീറിമുറിക്കപ്പെട്ട മദ്ധ്യാഫ്രിക്കന്‍ രാജ്യങ്ങളായ തെക്കന്‍ സുഡാന്‍, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നീ രാഷ്ട്രങ്ങള്‍ക്കുവേണ്ടിയാണ് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് സമാധാനപ്രാര്‍ത്ഥന നടത്തിയത്. തെക്കന്‍ സുഡാന്‍ സന്ദര്‍ശിക്കാന്‍ താന്‍ ഒരുങ്ങിയതാണെന്നും. എന്നാല്‍ സാധാനാന്തരീക്ഷം പാടേ മാറിമറിഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് തല്‍ക്കാലം അത് മാറ്റിവയ്ക്കേണ്ടി വന്നതെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു. കലുഷിത ഭൂമിയില്‍ എത്രയും വേഗം കാലുകുത്താനും ജനങ്ങളെ നേരില്‍ കാണുവാനു താന്‍ ആഗ്രഹിക്കുന്നുവെന്ന് ആഫ്രിക്കയിലേയ്ക്ക് അയച്ച സന്ദേശത്തിലൂടെ പാപ്പാ അറിയിച്ചു. നവംബര്‍ 23, വ്യാഴാഴ്ച വൈകുന്നേരം രണ്ടു രാജ്യങ്ങളിലും തെക്കന്‍ സുഡാനിലും, റിപ്പബ്ലിക് ഓഫ് കോംഗോയിലും സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജാഗരപ്രാര്‍ത്ഥനയുടെ സമയത്തുതന്നെയാണ് വത്തിക്കാനില്‍ ആയിരങ്ങള്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചത്.

സമാധാനത്തിനുള്ള പാപ്പായുടെ സന്ദേശം     ഇരുരാജ്യങ്ങളിലും ഒരേ സമയം നടത്തപ്പെട്ട ജാഗരാനുഷ്ഠാന കൂട്ടായ്മയ്ക്ക്
പാപ്പാ സമാധാനപ്രഭാഷണം അയച്ചു. ക്രിസ്തു സമാധാന രാജാവാണ്. അവിടുത്തെ ഉത്ഥാനം മനുഷ്യജീവിതത്തിന് പ്രത്യാശയും സമാധാനവും പകരുന്നു. അതിനാല്‍ ക്രിസ്തു നമ്മുടെ സമാധാനമാണ്! സഹോദരങ്ങളെ തമ്മില്‍ അകറ്റുന്ന ശത്രുതയുടെ മതിലുകള്‍ തകര്‍ത്ത് സമാധാനം വളര്‍ത്തണമെന്ന് പാപ്പാ സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു.  കലാപങ്ങളില്‍ പങ്കില്ലാത്ത എത്രയോ കുഞ്ഞുങ്ങളും കുട്ടികളുമാണ് അസമാധാനത്തിന്‍റെയും അനീതിയുടെയും ദാരിദ്യത്തിന്‍റെയും അടിമകളാക്കപ്പെട്ടിരിക്കുന്നത്. അവരുടെ ശൈശവവും ബാല്യവുമെല്ലാം കലാപം കവര്‍ന്നെടുത്തു കഴിഞ്ഞു. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കൂട്ടക്കുരുതി നിഷേധിക്കുന്ന അനീതിയുടെയും യുദ്ധത്തിന്‍റെയും പൊയ്മുഖങ്ങള്‍ എത്രയോ ഭീകരം!

ദൈവരാജ്യത്തിലും അവിടുത്തെ നീതിയിലും പ്രത്യാശ അര്‍പ്പിച്ചു ജീവിക്കാനുള്ള കരുത്തിനായി സമാധാന രാജാവായ ക്രിസ്തുവിനോടു പ്രാര്‍ത്ഥിക്കാം. തിന്മയെ നന്മകൊണ്ടും സാഹോദര്യത്തിന്‍റെയും ആദരവിന്‍റെയും ഐക്യത്തിന്‍റെയും സല്‍പ്രവൃത്തികള്‍കൊണ്ടും നേരിടാം!  വിട്ടുവീഴ്ചകള്‍ ആവശ്യമാണ്. എളിമയില്‍ ഒരു ദാസനെപ്പോലെ തന്‍റെ ശിഷ്യരുടെ കാലുകഴുകിയ ക്രിസ്തുവിനെ മാതൃകയാക്കാം. സമൂഹത്തില്‍ സമാധാനവും സ്നേഹവും വളര്‍ത്താം!  


(William Nellikkal)

24/11/2017 09:20