2017-11-17 16:19:00

‘‘നമ്മുടെ മരണത്തെക്കുറിച്ചുള്ള ചിന്ത ആവശ്യം’’. മാര്‍പ്പാപ്പ


നവംബര്‍ പതിനേഴാം തീയതി, വെള്ളിയാഴ്ചയില്‍, സാന്താ മാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാത ബലിമധ്യേ ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള വചനഭാഗത്തെ വ്യാഖ്യാനിച്ചു സന്ദേശം നല്‍കുകയായിരുന്നു പാപ്പാ.

യുഗാന്ത്യത്തെക്കുറിച്ചു വിവരിക്കുന്ന ഈ സുവിശേഷഭാഗം വിശദീകരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: ‘‘സാധാരണജീവിതത്തിന്‍റെ പ്രവര്‍ത്തനങ്ങളോടു പരിചിതരായിരിക്കുന്ന നാം എന്നും ഇങ്ങനെ തന്നെയായിരിക്കുന്നമെന്ന ഒരു ചിന്തയിലായിരിക്കും.  എന്നാല്‍ യേശു ഒരു നാള്‍ നമ്മെ വിളിക്കും, ‘വരിക’.  ചിലരെ സംബന്ധിച്ചിടത്തോളം ഈ വിളി ആകസ്മികമായിരിക്കും. ചിലര്‍ക്ക് ഇതു വളരെനാളത്തെ രോഗാവസ്ഥയ്ക്കു ശേഷമായിരിക്കും.  നമുക്കറിയില്ല. എന്നാല്‍, വിളി അതുറപ്പാണ്...  അതിനുശേഷമുള്ള വിസ്മയകരമായ കാര്യമാണ് നിത്യജീവിതം... ഇക്കാരണത്താല്‍, ഈ നാളുകളില്‍ സഭ നമ്മോടു പറയുന്നു. ഒന്നു നില്ക്കുക, മരണത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക''. പാപ്പാ തുടുര്‍ന്നു... ചിലപ്പോള്‍ ശവസംസ്ക്കാരകര്‍മങ്ങളില്‍ നാം പങ്കെടുക്കും, അതൊരു ഒത്തു ചേരലാകും.  മറ്റുള്ളവരുമായി സംസാരിക്കും, ചിലപ്പോള്‍ എന്തെങ്കിലും തിന്നാനും കുടിക്കാനുമുണ്ടാകും... കണ്ടുമുട്ടുന്ന സ്ഥലമായി അതു മാറുന്നു, പരിചിന്തനത്തിനുള്ളതല്ല എന്നതുപോലെ...

മരണത്തെക്കുറിച്ചു ചിന്തിക്കുന്നത് ഒരിക്കലും ഒരു മോശമായ കാര്യമല്ല. അതു യാഥാര്‍ഥ്യമാണ്... അത് കര്‍ത്താവുമായി കണ്ടുമുട്ടുന്ന സമയമാണ്.. അപ്പോള്‍ യേശു പറയും, ‘വരിക പിതാവി നാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, എന്നോടുകൂടെ വരിക’.  കര്‍ത്താവിന്‍റെ വിളി ലഭിക്കുമ്പോള്‍, പക്ഷേ, നമുക്ക് കാര്യങ്ങള്‍ ശരിപ്പെടുത്തുന്നതിനു പിന്നെ സമയമുണ്ടായിരിക്കുകയില്ല''.  പാപ്പാ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.