2017-11-16 17:57:00

ആര്‍ഭാടത്തിമിര്‍പ്പിന്‍റെ ഉത്സവമല്ല ദൈവരാജ്യം!


നവംബര്‍ 16-ന്‍റെ വചനസമീക്ഷ :

ദൈവാത്മാവിന്‍റെ ലാളിത്യവും നിശബ്ദവുമായ പ്രവര്‍ത്തനമാണ് ദൈവരാജ്യം, മറിച്ച് ആര്‍ഭാടത്തിമിര്‍പ്പോ, ഉത്സവമോ അല്ല. നവംബര്‍  16-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ  പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കവെ സുവിശേഷത്തെ ആധാരമാക്കിയുള്ള വചനപ്രഭാഷണത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ വിശദീകരിച്ചത്
(ലൂക്ക 17, 20-25).

നിശബ്ദമായിരിക്കുന്ന ദൈവരാജ്യം 
എപ്പോഴാണ് ദൈവരാജ്യം വരിക, എന്ന ഫരീസേയരുടെ ചോദ്യത്തിനു ഈശോ പറയുന്ന ഉത്തരമാണിത്. ദൈവരാജ്യം പ്രത്യക്ഷമായ അടയാളങ്ങളോടുകൂടെ ഒരു പെരുന്നാളായിട്ടോ, ‘പാസ്റ്ററല്‍ പ്ലാനിലെ’ ആഘോഷമായിട്ടോ അല്ല വരുന്നത്. നാം ഒന്നും കാണണമെന്നില്ല. എന്നാല്‍ നമുക്കു ചുറ്റും ദൈവാത്മാവിന്‍റെ നിശബ്ദതയില്‍ അത് പ്രവര്‍ത്തിക്കും. ഞങ്ങള്‍ വേറൊരുവനെ കാത്തിരിക്കണമോ? അതോ, അങ്ങാണോ വരാനിക്കുന്ന മിശിഹാ! യേശുവിനോട് യോഹന്നാന്‍റെ ശിഷ്യന്മാര്‍ ആരാഞ്ഞ ചോദ്യത്തിന്‍റെ മറുപടിയും ശ്രദ്ധേയമാണ്. അതുപോലെ കുരിശിലെ ഏകാന്ത നിമിഷങ്ങളിലെ ശ്രദ്ധേയമായ പരിഹാസത്തിന്‍റെ ആജ്ഞ... അങ്ങ് മിശിഹായാണെങ്കില്‍...  ഇറങ്ങി വരിക! ഈ രണ്ടു ചോദ്യങ്ങളിലും അധികാരത്തിനും സ്ഥാനത്തിനും പ്രതാപത്തിനുമുള്ള ആകാംക്ഷയും ആഗ്രഹവും ഒളിഞ്ഞിരിപ്പുണ്ട്, പ്രതിഫലിക്കുന്നുണ്ട്.

ഒളിഞ്ഞിരിക്കുന്ന ദൈവരാജ്യം 
ഈശോ പറയുന്നു. ഇതാ, ദൈവരാജ്യം ഇവിടെ, നിങ്ങളുടെ മദ്ധ്യേയുണ്ട്! അത് നമ്മുടെമദ്ധ്യേ ഒളിഞ്ഞിരിക്കുകയാണ്! അത് ഒരു നിധിയോ, മുത്തോ, പവിഴമോപോലെ ഒളിഞ്ഞിരിക്കുകയാണ്. ഈ മറഞ്ഞിരിപ്പില്‍ ലാളിത്യവും എളിമയുമുണ്ട്. അവിടെ ദൈവരാജ്യത്തിന്‍റെ നിഗൂഢതയും ദൈവാരൂപിയുടെ നിശബ്ദതയുമുണ്ട്. പാപ്പാ സൂചിപ്പിച്ചു. ദൈവം വിത്തു മുളപ്പിക്കുന്നതും ദൈവാരൂപി പ്രവര്‍ത്തിക്കുന്നതും നിശബ്ദതയിലാണ്. അത് തളിര്‍ത്തു വളരുന്നു വരുന്നത് നിശബ്ദതയിലാണ്. പുഷ്പിച്ചു, ഫലമണിയുന്നത്. അനുസരണം, ലാളിത്യം, എളിമ എന്നിവ ദൈവരാജ്യത്തിന്‍റെ സ്വഭാവസവിശേഷതകളായി നമുക്കിവിടെ കാണാം. ദൈവരാജ്യം നമ്മള്‍ ഒരുക്കുന്ന വന്‍പരിപാടികളോ, അജപാലന പദ്ധതികളോ അല്ല. നമ്മില്‍ ദൈവാരൂപി പ്രവര്‍ത്തിക്കും, നിശബ്ദമായി പ്രവര്‍ത്തിക്കും. ദൈവരാജ്യം ഒരു കൊട്ടിഘോഷിക്കലും കാര്‍ണിവലുമായല്ല വരുന്ന്!

ലാളിത്യം ഉള്‍ക്കൊള്ളേണ്ട ദൈവരാജ്യ സേവകര്‍ 
ജീവന്‍റെയും വളര്‍ച്ചയുടെയും സമൃദ്ധിയുടെയും അത്ഭുതങ്ങള്‍ അനുദിനജീവിതത്തില്‍ നിശബ്ദമായി വളര്‍ന്നതും, വര്‍ഷിക്കപ്പെട്ടതുമാണ്. വീണ്ടും നമുക്ക് കുരിശിന്‍ ചുവിട്ടിലേയ്ക്കു തിരിയാം. മറിയത്തിന്‍റെ നിശബ്ദതയില്‍ ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ ചുരുളഴിയുന്നു. അവിടെ ദൈവരാജ്യത്തിന്‍റെ വിശുദ്ധിയായ നിശബ്ദതയും ലാളിത്യവും, എളിമയും സഹനവും ത്യാഗവും സമര്‍പ്പണവും കാണാം. അതിനാല്‍ ദൈവരാജ്യത്തിലേയ്ക്കുള്ള വിളിയും, വിളിശ്രവിച്ചവരുടെ ജീവിതവും ലാളിത്യത്തിന്‍റെയും നിശ്ബദ്തയുടേതുമായിരിക്കട്ടെ!








All the contents on this site are copyrighted ©.