അഗാധമായ ദുഖത്തോടെ, പരിശുദ്ധ പിതാവ്, ഫ്രാന്‍സീസ് പാപ്പാ, ഇറാന്, ഇറാക്ക് രാജ്യങ്ങളിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്തത്തിനിരയായവരോടുള്ള തന്റെ പ്രാര്‍ഥനാപൂര്‍വമായ ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും, പ്രിയപ്പെട്ടവരുടെ നഷ്ടത്തില്‍ വിലപിക്കുന്നവരുടെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും കര്‍ദിനാള്‍ പിയെത്രോ പരോളിന് വഴി നല്കിയ അനുശോചനസന്ദേശത്തില്‍ അറിയിച്ചു. ഒപ്പം, ദുരന്തബാധിതരുടെയിടയില്, അടിയന്തരസഹായമെത്തിക്കുന്നവര്ക്കും നേതൃത്വം നല്കുന്ന പൗരാധികാരികള്‍ക്കും ആവശ്യമായ സാന്ത്വനത്തിനും ശക്തിക്കുമായി പാപ്പാ ദൈവാനുഗ്രഹം പ്രാര്‍ഥിക്കുന്നുവെന്നും ഇരുരാജ്യങ്ങള്‍ക്കും പ്രത്യേകമായി നല്കിയ സന്ദേശങ്ങളില്‍ കുറിച്ചു.
ഇറാന്-ഇറാക്ക് അതിര്‍ത്തിമേഖലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ, ഭൂകമ്പമാപിനിയിൽ 7.3 രേഖപ്പെടുത്തിയ, ഈ ദുരന്തത്തില്‍ അഞ്ഞൂറിലധികം പേര് മരിക്കുകയും ആയിരക്കണക്കിനാള്ക്കാര്ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
All the contents on this site are copyrighted ©. |