2017-11-15 11:34:00

''ആയുധനിര്‍മാര്‍ജനം: സംവാദവും സഹകരണവുമാവശ്യം'': മോണ്‍. ജുര്‍ക്കോവിസ്


മാരകങ്ങളായ സ്വയംപ്രഹരശേഷിയുള്ള ആയുധവ്യവസ്ഥയെക്കുറിച്ച്, ജനീവയില്‍ വച്ചു നടന്ന ഗവണ്‍മെന്‍റുതലത്തിലുള്ള വിദഗ്ധരുടെ സമ്മേളനത്തില്‍, നവംബര്‍ പതിമൂന്നാം തീയതി നല്‍കിയ പ്രഭാഷണത്തിലാണ് വത്തിക്കാനുവേണ്ടിയുള്ള ഐക്യരാഷ്ട്രസംഘടന, ജനീവയിലെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഐവാന്‍ ജുര്‍ക്കോവിസ് ഇങ്ങനെ അഭ്യര്‍ഥിച്ചത്.

ശാസ്ത്ര-സാങ്കേതികനേട്ടങ്ങള്‍, അത് മാനവദുരിതങ്ങള്‍ ലഘൂകരിച്ച്, മനുഷ്യാന്തസ്സ് വര്‍ധമാനമാകത്തക്കവിധത്തില്‍ ജനസേവനത്തിനുപകാരപ്പെടുത്തുമ്പോള്‍, ദൈവദാനമായ മാനുഷികക്രിയാത്മകതയുടെ വിസ്മയാവഹങ്ങളായ ഉല്‍പ്പന്നങ്ങളാണെന്നും, എന്നാല്‍ അവ ആയുധങ്ങളാക്കി സംഘട്ടനങ്ങള്‍ക്കുപയോഗപ്പെടുത്തുന്നു എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു എന്നും ഫ്രാന്‍സീസ് പാപ്പായു ടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു.

ഈ ഇരുവിധത്തിലുള്ള സാധ്യതകളില്‍ രാസായുധങ്ങളുടെയും ജൈവായുധങ്ങളുടെയും നിര്‍മിതിയ്ക്കായി ശാസ്ത്രസാങ്കേതികനേട്ടങ്ങളെ ഉപയോഗപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളെ തടയുന്നതിന് അന്തര്‍ദേശീയസഹകരണം പ്രോത്സാഹിപ്പിക്കപ്പെടണമെന്ന നിര്‍ദ്ദേശത്തോടൊപ്പം ദൈവശാസ്ത്രജ്ഞരുടെയും ധാര്‍മികശാസ്ത്രജ്ഞരുടെയും മറ്റു സാങ്കേതികശാസ്ത്രമേഖലകളിലെ വിദഗ്ധരുടെയും സംവാദത്തിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.