സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിക്ക് 100 വയസ്സ്

കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി. - EPA

15/11/2017 20:05

കൂട്ടായ്മയും സാമൂഹ്യപ്രതിബദ്ധതയും വളര്‍ത്താന്‍ ശതാബ്ദി ആഘോഷം ഇനിയും പ്രചോദനമാകട്ടെ!
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ അമേരിക്കയിലെ മെത്രാന്‍ സംഘത്തോടൊപ്പം.

നവംബര്‍ 12-Ɔ൦ തിയതിയാണ് അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതി അതിന്‍റെ 100-Ɔ൦ വാര്‍ഷികം ആചരിച്ചത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് അരനൂറ്റാണ്ടു മുന്‍പുതന്നെ തുടങ്ങിവച്ച അപൂര്‍വ്വം ദേശീയ മെത്രാന്‍ സമിതികളില്‍ ഒന്നാണ് അമേരിക്കയിലേത്  (The United States Conference of Catholic Bishops). ഒരു ദേശീയ മെത്രാന്‍ സംഘത്തിന് അമേരിക്കയില്‍ തുടക്കമായത് 1916-ലാണ്. അത് അന്നത്തെ ആഗോള സഭാദ്ധ്യക്ഷനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ബെനഡിക്ട് 15-Ɔമന്‍ പാപ്പാ അംഗീകരിക്കുകയും ചെയ്തു. ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്നാണ് അമേരിക്കയിലും ലോകത്തെ മറ്റേതാനും രാജ്യങ്ങളിലും ദേശീയ മെത്രാന്‍ സംഘങ്ങള്‍ ഇദംപ്രഥമമായി രൂപംകൊണ്ടത്. കൂടിയേറ്റക്കാരുടെ നാടാണ് അമേരിക്ക ഭൂഖണ്ഡമെങ്കിലും തങ്ങളുടെ ഉപായസാദ്ധതകളും ഉല്പന്നങ്ങളുടെ ഭാഗവും ലോകത്തെ ഇല്ലാത്തവരുമായി പങ്കുവയ്ക്കാനുള്ള അടിസ്ഥാന സുവിശേഷ മനോഭാവം ആദ്യമായി സംഘടിതമായി പ്രകടമാക്കിയത് അമേരിക്കയിലെ ദേശീയ മെത്രാന്‍ സംഘമായിരുന്നെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍, ശതാബ്ദി അനുസ്മരണ വേദിയില്‍ പ്രസ്താവിച്ചു.

കത്തോലിക്ക സമാശ്വാസ സേവനം (Catholic Relief Services)  എന്ന പേരില്‍ ലോകത്തെ പാവപ്പെട്ട രാജ്യങ്ങളിലേയ്ക്ക് അമേരിക്കന്‍ ജനതയുടെ സഹായഹസ്തം ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിങ്ങനെ വിവിധങ്ങളായ വിധത്തില്‍ എത്തിച്ചുകൊടുക്കാന്‍ സാധിച്ചു. അക്കാലഘട്ടത്തെ  സാധാരണ ജനങ്ങള്‍ക്കായി ചെയ്ത ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പതിറ്റാണ്ടുകള്‍ നീണ്ട വളരെ സംഘടിതമായ സേവന ചരിത്രമായെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അനുസ്മരിച്ചു. ഒരു ശതാബ്ദം മുന്നേ സര്‍ക്കാരിനോട് കൈകോര്‍ത്ത് സാമൂഹ്യപ്രതിബദ്ധതയോടെ വിദ്യാഭ്യാസം, സാമൂഹ്യപ്രവര്‍ത്തനം, അല്‍മായസേവനം, മാധ്യമം, കുടിയേറ്റും എന്നീ മേഖലകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഇന്നും ഇതര രാഷ്ട്രങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും മാതൃകയാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ചൂണ്ടിക്കാട്ടി.

ലോകത്ത് മാനവികതയുടെയും ഐകദാര്‍ഢ്യത്തിന്‍റെയും ഒരു സംസ്ക്കാരത്തിന് മാതൃകയാകാനും, അത് വളര്‍ത്താനും, വ്യക്തികളെയും സമൂഹങ്ങളെയും കൂട്ടിയിണക്കാനും ഉപവി പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുംവഴി അമേരിക്കയിലെ കത്തോലിക്കര്‍ക്കു സാധിച്ചു. അതുവഴി ജനതകള്‍ക്കിടയിലും സംസ്ക്കാരങ്ങള്‍ക്കിടയിലും സൗഹൃദത്തിന്‍റെയും സമാധാനത്തിന്‍റെയും പാലങ്ങള്‍ പണിയാന്‍ അമേരിക്കയിലെ മെത്രാന്‍ സംഘത്തിനും, അവിടത്തെ വിശ്വാസികള്‍ക്കും സാധിച്ചുവെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രസ്താവിച്ചു.

President, His Eminence Cardinal Daniel N. DiNardo, Archbishop of Galveston-Houston
Vice President, Most Reverend José H. Gomez,  Archbishop of Los Angeles


(William Nellikkal)

15/11/2017 20:05