2017-11-11 11:41:00

‘‘'പോപ്പുളോരും പ്രോഗ്രെസ്സിയോ' ആഹ്വാനം ഇന്നും പ്രസക്തം’’: പാപ്പാ


റോമാത്രെ യൂണിവേഴ്സിറ്റി സംഘടപ്പിച്ച, ‘‘പോള്‍ ആറാമന്‍, ആധുനികതയുടെ പാപ്പാ’’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിന് ഫ്രാന്‍സീസ് പാപ്പാ നല്‍കിയ സന്ദേശത്തിലാണ് ഇപ്രകാരം പ്രസ്താവിക്കുന്നത്.

ഈ സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടതില്‍ തനിക്കുള്ള അകൈതവമായ സന്തോഷവും അതിലുള്ള നന്ദിയും അറിയിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: ‘‘മാനവകുലത്തിന്‍റെ ഐക്യദാര്‍ഢ്യവും, സമഗ്രവികസനവും ലക്ഷ്യംവച്ചുകൊണ്ടാണ് വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ പോപ്പുളോരും പ്രോഗ്രെസ്സിയോ എന്ന ഈ ചാക്രികലേഖനം അമ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് പുറപ്പെടുവിച്ചത്.  ഇന്നും പാപ്പായുടെ ഈ ആഹ്വാനം തികച്ചും പ്രസക്തമാണ്…  മാനവര്‍ക്കിടയിലുള്ള സമാധാനം, അത് വാസ്തവത്തില്‍ നീതിയുടെ നിര്‍വഹണമാണ്. അതുകൊണ്ട് നിങ്ങളുടെ വിചിന്തനം, പോള്‍ ആറാമന്‍ പാപ്പാ ആഹ്വാനം ചെയ്ത ജനതകള്‍ക്കിടയിലെ നീതി എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ളതായിരിക്കുന്നത് തികച്ചും സമയോചിതമാണ്.  …മനുഷ്യന്‍ സുവിശേഷത്തിന്‍റെ മാര്‍ഗത്താല്‍ പ്രചോദിപ്പിക്കപ്പെട്ട്, ഉപവിയും വിശ്വാസവും പ്രത്യാശയും ഇന്നിന്‍റെ വീഥിയില്‍ കണ്ടുമുട്ടുന്നതിനിടയാകട്ടെ’’, പാപ്പാ ആശംസിച്ചു 








All the contents on this site are copyrighted ©.