സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

“ഹൃദയകവാടത്തില്‍...” വചനാധിഷ്ഠിതമായ ഒരു നല്ലഗാനം

സംഗീതസംവിധായകന്‍ ജെറി അമല്‍ദേവ്...

11/11/2017 19:34

ആലാപനം വില്‍സണ്‍ പിറവം

ഫാദര്‍ ജോസഫ് മനക്കിലിന്‍റെ രചന.
വെളിപാടിന്‍റെ വചനം ഹൃദയഹാരിയായി ഗാനാവിഷ്ക്കാരം ചെയ്തിരിക്കുന്നു.

“ഇതാ, ‍ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്‍റെ സ്വരം കേട്ടു
വാതില്‍ തുറന്നുതന്നാല്‍  ഞാന്‍ അവന്‍റെ അടുത്തേയ്ക്കു വരും. 

ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കും”      - (വെളിപാട് 3, 20).

    ഹൃദയകവാടത്തില്‍ വന്നിതാ ഞാന്‍
    മുട്ടിവിളിക്കുന്ന സ്നേഹമോടെ
    സുമധുരമെന്‍ സ്വരം കേള്‍ക്കുമോ നീ
    സദയം വാതില്‍ തുറന്നിടുമോ (2).

    അകമലര്‍ എനിക്കായ് തുറന്നീടുകില്‍ (2)
    അതിനുള്ളില്‍ വാസം ചെയ്തിടും ഞാന്‍
    അനുപമസ്നേഹം ചൊരിഞ്ഞിടും ഞാന്‍
    അവനൊത്തു കഴിക്കും ഭോജ്യവും ഞാന്‍.

                                        -  ഹൃദയകവാടത്തില്‍


(William Nellikkal)

11/11/2017 19:34