സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പ്രാര്‍ത്ഥിക്കാം-പാപ്പാ

ഫ്രാന്‍സീസ് പാപ്പാ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം, വത്തിക്കാന്‍, 22/11/2014 - ANSA

11/11/2017 13:38

ആതുരശുശ്രൂഷകര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

ഈ ശനിയാഴ്ച (11/11/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്ക് ഈ ക്ഷണം നല്കിയിരിക്കുന്നത്.

“രോഗികളെ അര്‍പ്പണബോധത്തോടും ത്യാഗചൈതന്യത്തോടുംകൂടെ പരിചരിക്കുന്ന സകലരെയും നമുക്ക് പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

11/11/2017 13:38