2017-11-08 20:02:00

ഒരുപൂര്‍വ്വ കൂടിക്കാഴ്ച : ഇമാം അല്‍-തയ്യേബും പാപ്പാ ഫ്രാന്‍സിസും


ഈജിപ്തിലെ വലിയ ഇമാം വത്തിക്കാനില്‍.

ഈജിപ്തിലെ അല്‍-അഹ്സ്സാര്‍ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്‍റും വലിയ ഇമാമുമായ അഹമ്മദ് അല്‍-തയ്യേബ്
പാപ്പാ ഫ്രാന്‍സിസുമായി സൗഹൃദകൂടിക്കാഴ്ചയ്ക്കെത്തി. നവംബര്‍ 7-Ɔ൦ തിയതി ചൊവ്വാഴ്ച വൈകുന്നേരമാണ് ഇമാം അഹമ്മദ് പാപ്പാ ഫ്രാന്‍സിസുമായി വത്തിക്കാനില്‍ വന്ന് അനൗപചാരികമായി കൂടിക്കാഴ്ച നടത്തിയത്. റോമിലെ സാന്‍ എജീഡിയോ
ഉപവി പ്രസ്ഥാനം ചൊവ്വാഴ്ച സംഘടിപ്പിച്ച “കിഴക്കും പടിഞ്ഞാറും സംസ്ക്കാരങ്ങളുടെ സംഗമം”  എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇമാം പരിപാടിക്കു തൊട്ടുമുന്‍പാണ് പാപ്പായെ കാണാന്‍ വത്തിക്കാനില് എത്തിയത്. ഇന്നത്തെ പൗരസമൂഹത്തിന്‍റെ മൗലികമായ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത മതാന്തര സമ്മേളനം, സാമ്രാജ്യഭരണകാല ശേഷം ലോകത്തുണ്ടായിട്ടുള്ള സാംസ്ക്കാരിക വളര്‍ച്ചയെ വിലയിരുത്തുന്നതായിരുന്നു.

ഈജിപ്തിലെ സുന്നി മുസ്ലീങ്ങളുടെ നേതാവും ആത്മീയഗുരുവുമായ അല്‍-തയ്യേബ് വത്തിക്കാനില്‍ പാപ്പായെ കാണാനെത്തുന്നത് ഇത് രണ്ടാം തവണയാണ്.  മെയ് 2016-നായിരുന്നു ഇതിനുമുന്‍പ് അല്‍ തയ്യേബ് പാപ്പായെ സന്ദര്‍ശിച്ചിട്ടുള്ളത്.

800 വര്‍ഷങ്ങള്‍ക്കുമുന്‍പ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താനെ സന്ദര്‍ശിച്ച് നല്കിയ സമാധാന സൗഹൃദസന്ദേശം അനുസ്മരിച്ചുകൊണ്ട്, പാപ്പാ ഫ്രാന്‍സിസ് 2017 ഏപ്രില്‍ മാസത്തില്‍ കെയ്റോയിലെ അല്‍-അഹസ്സര്‍ യൂണിവേഴ്സിറ്റി സന്ദര്‍ശിക്കുകയുണ്ടായി. ലോകവ്യാപകമായി നടക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലും ഇസ്ലാമിക സമൂഹം കൂട്ടായ്മയുടെ സംസ്ക്കാരത്തിനായി പരിശ്രമിക്കണമെന്ന് അന്ന് തന്‍റെ പ്രഭാഷണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിക്കുകയുണ്ടായി. 








All the contents on this site are copyrighted ©.