സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

യേശുവിനെപ്പോലെയാവണം! ഒരു നല്ല സുവിശേഷഗീതം

ഗായിക : ആന്‍ഡ്രിയ മാര്‍ടിന്‍ തിയദോര്‍ - RV

04/11/2017 15:00

അമല്‍ദേവ്-ഫാദര്‍ മനക്കില്‍ സംഗീതസൃഷ്ടി ...

മനക്കിലച്ചന്‍റെ ലളിതസുന്ദരമായ വരികള്‍ക്കിണങ്ങിയ
ജെറി അമല്‍ദേവിന്‍റെ ഈണം...
ആന്‍ഡ്രിയയും കെസ്റ്റുമാണ് ഗായകര്‍.

യേശുവിനെപ്പോലെയാവണം!

യേശുവിനെപ്പോലെയാവണം എനി-
ക്കേശുവിനെപ്പോലെയാവണം
നാടുനീളെ നന്മചെയ്തു പോയ നാഥനാം
യേശുവിനെപ്പോലെയാവണം.

1.  ജനതതിമേല്‍ അലിവുതോന്നി അപ്പമേകിയോന്‍
    രോഗികളെ കൈവിരിച്ചു സൗഖ്യമാക്കിയോന്‍
    പാപികളില്‍ കനിവുകാട്ടി രക്ഷ നല്കിയോന്‍
    യേശുനായകന്‍, ജീവദായകന്‍!

2.  നാല്പതുനാള്‍ ഉപവസിച്ചു തപസ്സുചെയ്തവന്‍
    അനുദിനവും പ്രാര്‍ത്ഥനയില്‍ നിരതനായവന്‍
    അഗതികള്‍ക്കു കരുണയോടെ അഭയമേകിയോന്‍
    യേശുനായകന്‍ ജീവദായകന്‍!

ഗായകരെക്കുറിച്ച്...  
കെസ്റ്ററിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല!
ആന്‍‍ഡ്രിയയെ ജെറി അമല്‍ദേവാണ് പരിചയപ്പെടുത്തുന്നത്,
 “തനിക്ക് അറിവുള്ളതില്‍ മികവുറ്റ ഗായിക!
ആലപ്പുഴക്കാരി ആന്‍ഡ്രിയ തിയദോര്‍
മാര്‍ട്ടിന്‍ തിയദോറിന്‍റെ പുത്രിയാണ്.
ദുബായ് ഏഷ്യാനെറ്റ് റേഡിയോയുടെ ഗായികയും
അവതാരികയുമാണിപ്പോള്‍.

ഈ ഗാനത്തിന്‍റെ സ്രഷ്ടാക്കള്‍ക്ക് നന്ദി!

 

 


(William Nellikkal)

04/11/2017 15:00