സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ അപലപനീയം

മാധ്യമപ്രവര്‍ത്തകരെ ബന്ധികലാക്കിയതിനെതിരെ... തുര്‍ക്കിയില്‍ പ്രതിഷേധം - EPA

03/11/2017 18:01

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍...

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ ന്യായീകരിക്കപ്പെടരുത്. ഐക്യരാഷ്ട്ര സംഘടയുടെ സന്ദേശം അഭ്യര്‍ത്ഥിച്ചു. അവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും മാനിക്കപ്പെടുന്നതിനുള്ള യു.എന്‍. അനുസ്മരണ ദിനമായ നവംബര്‍ 2-Ɔ൦ തിയതിയാണ് യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തുനിന്നും സന്ദേശം പുറത്തിറങ്ങിയത്. സമൂഹം ആദരിക്കേണ്ട മാധ്യമ സ്വാതന്ത്ര്യത്തിന്‍റെയും അവകാശത്തിന്‍റെയും ആഹ്വാനംനല്കുന്ന ദിവസമാണിത്.  

സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടാനും, ലോകത്ത് സത്യവും നീതിയും നിലനിര്‍ത്താനും പരിശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ സേവനത്തിന്‍റെ മുഖത്ത് കരിപുരട്ടുന്ന സാമൂഹ്യവിരുദ്ധരുടെയും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഘടനകളുടെയും ശ്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് അനുവര്‍ഷം നവംബര്‍ 2-ന് ഐക്യരാഷ്ട്ര സംഘടന മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കുറ്റികൃത്യങ്ങളെ നിയന്ത്രിക്കാനുള്ള ദിനം ആചരിക്കുന്നത്.

സമൂഹത്തിന്‍റെ പൊതുനീതിയുടെയും സത്യത്തിന്‍റെയും സംരക്ഷകരായ മാധ്യമപ്രവര്‍ത്തകരെ തേജോവധംചെയ്യാനും ഇല്ലായ്മചെയ്യാനുമുള്ള ശ്രമങ്ങള്‍ ലോകത്തിന്ന് വര്‍ദ്ധിച്ചുവരുന്നുണ്ട്. കഴിഞ്ഞൊരു വര്‍ഷത്തില്‍ വിവിധ രാജ്യങ്ങളിലായി നീതിനിഷ്ഠമായും സത്യസന്ധമായും പ്രവര്‍ത്തിച്ചിരുന്ന 30-മാധ്യമപ്രവര്‍ത്തകര്‍ അപ്രത്യക്ഷമായിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ കഴിവുറ്റ മാധ്യമപ്രവര്‍ത്തകര്‍ ബന്ധികളാക്കപ്പെട്ടിട്ടുണ്ട്. സാമൂഹിക നീതിയും ധര്‍മ്മവും സംരക്ഷിക്കപ്പെടാനും, അനീതിക്കെതിരെ പോരാടാനും ലോകം അനുവദിക്കുന്ന മാധ്യമസ്വാതന്ത്ര്യത്തിന്‍റെ പൊതുനീതിയാണ് യുഎന്നിന്‍റെ പ്രബോധനം ആഹ്വാനംചെയ്യുന്നത്. അതിനാല്‍ ആഗോളതലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്യവും അന്തസ്സും ജീവനും സംരക്ഷിക്കപ്പെടാനുള്ള അടിസ്ഥാന അവകാശം എവിടെയും മാനക്കപ്പെടേണ്ടതാണ്.

ഏതൊരു ജനാധിപത്യ രാഷ്ട്രത്തിന്‍റെയും സുസ്ഥിതിക്കും വളര്‍ച്ചയ്ക്കും മാധ്യമ സ്വാതന്ത്യം അനിവാര്യമാണ്. സമൂഹത്തിന്‍റെ നീതിനിയമങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സഹായകമാകുന്ന മാധ്യമപ്രവര്‍ത്തനങ്ങളെ കെട്ടിവരിയുന്ന സര്‍പ്പിളവലയം ഇല്ലാതാക്കാന്‍ രാഷ്ട്രനേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും സന്നദ്ധസംഘടനകളും ന്യായപീഠങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന്
യുഎന്‍ സന്ദേശം ആഹ്വാനംചെയ്തു. 


(William Nellikkal)

03/11/2017 18:01