2017-10-26 20:13:00

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങളുടെ ടിവി പരമ്പരയ്ക്ക് തുടക്കമായി


ഇറ്റാലിയന്‍ (TV Duemile) ടിവി 2000-മാണ് പരിപാടിയുടെ നിര്‍മ്മാതാക്കള്‍.

പിതാവായ ദൈവത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിവാരപ്രഭാഷണം ഇറ്റാലിയന്‍ ടെലിവിഷന്‍ TV2000 സംപ്രേക്ഷണംചെയ്തു. എല്ലാം ബുധനാഴ്ചകളിലും പ്രാദേശിക സമയം  രാത്രി 9 മണിക്കാണ് പാപ്പായുടെ പരിപാടി. ഒരു മണിക്കൂര്‍ നീളുന്ന സീരിയലിന്‍റെ ആദ്യഭാഗമാണ് ഓക്ടോബര്‍ 25-Ɔ൦ തിയതി ബുധനാഴ്ച രാത്രി സംപ്രക്ഷേപണം ചെയ്യപ്പെട്ടത്. ഇനി 8 ആഴ്ചകള്‍കൂടി Padre Nostro  ‘നമ്മുടെ പിതാവ്’ എന്ന പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംപ്രേക്ഷണം തുടരും.

പ്രശസ്തരുമായുള്ള അഭിമുഖത്തിലൂടെയാണ് പിതാവായ ദൈവത്തെക്കുറിച്ച് ഒരു മണിക്കൂര്‍ നീളുന്ന പരമ്പരയില്‍ ദൈവശാസ്ത്രപരമായ ചിന്തകള്‍ പാപ്പായുടെ ജീവിതാനുഭവത്തില്‍നിന്നും പതിവുള്ള തന്‍റെ ലളിത്യമാര്‍ന്ന ഭാഷയിലും ശൈലിയിലും പങ്കുയ്ക്കപ്പെടുന്നത്. വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍. ഡാരിയൊ വിഗനോയാണ് പാപ്പായുടെ ടി.വി. പ്രഭാഷണത്തിന്‍റെ വിശേഷങ്ങള്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്.

ഇറ്റലിയില്‍ പാദുവായിലുള്ള ദേശീയ ജയിലിലെ അന്തേവാസികളുടെ ശുശ്രൂഷകനായ വൈദികന്‍, മാര്‍ക്കൊ പോസ്സോയുമായിട്ടാണ് ആദ്യത്തെ പ്രതിവാര പരിപാടിയില്‍ പാപ്പാ ചിന്തകള്‍ പങ്കുവച്ചത്. മനുഷ്യരോടൊപ്പം ചരിക്കുന്ന സ്നേഹമുള്ള ദൈവത്തെക്കുറിച്ചുള്ള അനുഭവമാണ് തന്‍റെ ബാല്യകാലാനുഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് പാപ്പാ രസകരമായി അവതരിപ്പിച്ചു. തന്‍റെ തൊണ്ടയിലെ ടോണ്‍സലൈറ്റിസ് ഗ്രന്ഥി എടുത്തുകളായന്‍ 6-Ɔ൦ വയസ്സില്‍ നടത്തിയ ഓപ്പറേഷനും, തന്നെ പിതാവ് കാറില്‍ ആദ്യമായി കൊണ്ടുപോയതും ഐസ്ക്രീം വാങ്ങിത്തന്നതുമെല്ലാം ദൈവത്തിന്‍റെ പിതൃസ്നേഹ ബിംബമായി പാപ്പാ അഭിമുഖത്തില്‍ സ്വതസിദ്ധമായ ലാളിത്യത്തില്‍ വിവരിച്ചു. 

ബുധനാഴ്ച, ഒക്ടോബര്‍ 25-ന് ആരംഭിച്ച Padre Nostro  ദൈവപിതാവ്... എന്ന മതബോധനപരമായ പ്രബോധന പരമ്പര
9 എപ്പിസോഡുകളില്‍ തുടര്‍ന്നുള്ള ബുധനാഴ്ചകളില്‍ TV2000-ത്തില്‍ തുടരും. 








All the contents on this site are copyrighted ©.