2017-10-24 10:59:00

''ശൂന്യമായ കല്ലറ ഇന്നും ഉയിര്‍പ്പിന്‍റെ തുടര്‍സാക്ഷ്യം'': പാപ്പാ


ഒക്ടോബര്‍ 22-25 തീയതികളില്‍ റോമാ സന്ദര്‍ശത്തിനെത്തിയ വേളയിലാണ് ജെറുസലെമിലെ ഗ്രീക്ക് ഓര്‍ത്തൊഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് തെയോഫിലോസ് മൂന്നാമനെയും  സംഘത്തെയും  ഒക്ടോബര്‍ 23-നു പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചത്.

''ജറുസലെം സന്ദര്‍ശത്തില്‍ തനിക്കുനല്‍കിയ സഹോദരനടുത്ത വാത്സല്യവും ഊഷ്മളമായ സ്വാഗതവും നിറഞ്ഞ നന്ദിയോടെ പകരമേകി അങ്ങയെ റോമിലേക്കു സ്വാഗതം ചെയ്യുന്നു'' എന്ന വാക്കുകളോ‌ടെ ആരംഭിച്ച സന്ദേശത്തില്‍  പാപ്പാ പറഞ്ഞു:
''എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബെര്‍തൊലോമെയോയോടും എന്നോടുമൊത്ത് കര്‍ത്താവിന്‍റെ കുരിശുമരണം സംസ്ക്കാരം, ഉത്ഥാനം എന്നിവ ചരിത്രസ്മാരക സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ താങ്കള്‍ കാണിച്ച ശ്രദ്ധ ഇപ്പോഴും എന്‍റെ മനസ്സില്‍ പച്ച കെടാതെ സൂക്ഷിക്കുന്നു.  നാമൊരുമിച്ച് പ്രാര്‍ഥനയില്‍ ശൂന്യമായ കല്ലറയിങ്കല്‍ നിന്നത് ഒരു ചരിത്രസ്മാരകമായി അതിനെ കണ്ടുകൊണ്ടല്ല, 'അവന്‍ ഉയിര്‍ത്തെഴുന്നേറ്റു, ഇവിടെയില്ല' എന്ന തുടര്‍സാക്ഷ്യമേകുന്ന പുണ്യസ്ഥലമായി അതിനെ തിരിച്ചറിഞ്ഞു കൊണ്ടാണ്...''

വിശുദ്ധ സ്ഥലത്തെ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന സംഘര്‍ഷങ്ങളുടെ ദുരന്തംപേറുന്ന ജനങ്ങളുടെ സഹനത്തില്‍ അവരോടുകൂടിയുള്ള ആത്മീയസാന്നിധ്യം അറിയിച്ചും, അവിടെയുള്ള വിവിധ ക്രൈസ്തവസഭാസമൂഹങ്ങളെ അനുസ്മരിച്ചും, ഹൃദയപൂര്‍വകമായ കൃതജ്ഞതാപ്രകാശനത്തോടെയാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.  തുടര്‍ന്ന് എല്ലാവരെയും കര്‍തൃ പ്രാര്‍ഥനയില്‍ പങ്കുചേരുന്നതിനു പാപ്പാ ക്ഷണിക്കുകയും എല്ലാവരും പ്രാര്‍ഥനയില്‍ പങ്കുചേരുകയും ചെയ്തു. 

 








All the contents on this site are copyrighted ©.