2017-10-20 13:11:00

യേശുവിന്‍റെ സ്നേഹദീപ്തിയുടെ സംവാഹകരാകുക-പാപ്പായുടെ ട്വീറ്റ്


നമുക്ക് ക്രിസ്തുവിന്‍റെ സ്നേഹദീപ്തിയുടെ സംവാഹകരാകാം, പാപ്പാ

ഈ വെള്ളിയാഴ്ച (20/10/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ക്ഷണം ഉള്ളത്.

“യഥാര്‍ത്ഥ സന്തോഷവും സമാധാനവും ഏറെ ആവശ്യമായിരിക്കുന്ന നരകുലത്തിന് ക്രിസ്തവിന്‍റെ സ്നേഹജ്വാല നമുക്കെത്തിച്ചുകൊടുക്കാം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.