2017-10-18 12:03:00

''സമാധാനപ്രിയരും വിനീതരുമായിരിക്കുക'': മാര്‍പ്പാപ്പ


വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണം ഭരമേല്പിക്കപ്പെട്ടതിന്‍റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ച്, ഫ്രാന്‍സിസ്ക്കന്‍ വൈദികര്‍ക്ക്  2017 ഒക്ടോബര്‍ 17-നു പരിശുദ്ധ പിതാവു കത്തയച്ചു.

''1217 മെയ് മാസത്തിലെ ചാപ്റ്ററില്‍ മാലാഖയ്ക്കടുത്ത ഫ്രാന്‍സീസ് പിതാവ് സാര്‍വത്രിക മിഷനുവേണ്ടിയുള്ള ഒരു സഭ ആരംഭിച്ചു'' എന്ന വാക്കുകളോടെ വിശുദ്ധ നാട്ടിലെ ഫ്രാന്‍സിസ്ക്കന്‍ സഭയുടെ ശുശ്രൂഷാരംഭത്തെ അനുസ്മരിച്ചുകൊണ്ടുളള കത്തില്‍ എല്ലാ രാജ്യങ്ങളിലേക്കും വിശ്വാസത്തിന്‍റെ, സാഹോദര്യത്തിന്‍റെ, സമാധാനത്തിന്‍റെ സാക്ഷി കളായി സഹോദരന്മാരെ അയച്ചുകൊണ്ട്   വിശുദ്ധ നാട്ടില്‍ ഒരു പ്രോവിന്‍സ് ആരംഭിക്കുന്നതെന്നു പാപ്പാ അനുസ്മരിക്കുന്നു.  എട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് എട്ടു സഹോദരന്മാരെ അയച്ചുകൊണ്ട് സുവിശേഷപ്രഘോഷണത്തിന്‍റെ ചക്രവാളങ്ങള്‍ വികസിപ്പിച്ചു എന്ന വസ്തുത വ്യക്തമാക്കി, ഫ്രാന്‍സിസ്ക്കന്‍ സഭാംഗങ്ങള്‍ പുരാവസ്തുക്കളുടെ നിശ്ചിത തെളിവുകള്‍ക്കായുള്ള അന്വേഷണത്തിലും തിരുലിഖിതങ്ങളുടെ പഠനത്തിലും നിങ്ങള്‍ ജീവിതം സമര്‍പ്പിച്ചുകൊണ്ട് ഇന്നും, ''ബേതലേഹമില്‍ വളരെ വര്‍ഷം ചെലവഴിക്കുകയും, തിരു ലിഖിതങ്ങളെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുതന്നെയുള്ള അജ്ഞതതന്നെയാണ് എന്ന വി. ജറോമിന്‍റെ വാക്കുകളെ അവര്‍ നിക്ഷേപമാക്കിയിരിക്കുന്നു എന്നു അംഗീകരിച്ചുകൊണ്ട് പാപ്പാ അവരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കുകയാണ് കത്തിലൂടെ.
വിശുദ്ധ നാട്ടിലെ തീര്‍ഥാടനകേന്ദ്രങ്ങളുടെ സംരക്ഷണമെന്നതുപോലെ തന്നെ, അവരുടെ വി വിധ തരത്തിലുള്ള പ്രാദേശിക സഭാശുശ്രൂഷയെയും കൃതജ്ഞതയോടെ ഈ കത്തില്‍ സ്മരി ച്ചുകൊണ്ട് തുടര്‍ന്നും കരുണയുടെ ശുശ്രൂകളില്‍ വ്യാപൃതരാകാന്‍ പാപ്പാ ഉപദേശിക്കുന്നുമുണ്ട്. ഈ ശുശ്രൂഷ അവരെ ഭരമേല്‍പ്പിച്ച പാപ്പായുടെ മുന്‍ഗാമികളെ അനുസ്മരിക്കുന്ന പാപ്പാ, ഈ ദൗത്യത്തെ അവര്‍ക്കു നവീകരിച്ചു നല്‍കുകയാണ്. ''മുഴുവന്‍ ദൈവജനത്തിന്‍റെയും പ്രത്യേക ദൂതന്മാരാണു നിങ്ങള്‍'' എന്ന് അവരെ വിശേഷിപ്പിക്കുന്ന പാപ്പാ, യേശുവിന്‍റെ നാട്ടില്‍ വിശ്വാസം പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാക്കുന്നതിന് അവരെ ആഹ്വാനം ചെയ്യു ന്നു.  പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍ പത്രോസിന്‍റെ പിന്‍ഗാമിയെ പ്രതി ചെയ്യുന്ന സഹായങ്ങള്‍, പ്രത്യേകിച്ച്, കോണ്‍ഗ്രിഗേഷന്‍ സ്ഥാപിതമായതിന്‍റെ ശതാബ്ദിയാചരിക്കുന്ന വേളയില്‍ പാപ്പാ നന്ദിയോടെ ഈ കത്തില്‍ അനുസ്മരിക്കുന്നുമുണ്ട്.

സമാധാനപ്രിയരും വിനീതരുമായിരിക്കുക എന്ന വിശുദ്ധ ഫ്രാന്‍സീസിന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ടും പരിശുദ്ധ കന്യകയുടെ മാതൃസംരക്ഷണവും വി. അന്തോനീസിന്‍റെ മാധ്യസ്ഥ്യവും അപേക്ഷിച്ചുകൊണ്ടും, അപ്പസ്തോലികാശീര്‍വാദം നല്‍കിക്കൊണ്ടുമാണ് മാര്‍പ്പാപ്പയുടെ കത്ത് അവസാനിക്കുന്നത്.  

 








All the contents on this site are copyrighted ©.