2017-10-18 16:27:00

ദാരിദ്ര്യം ഇല്ലാതാക്കാം : പാപ്പാ ഫ്രാന്‍സിസിന്‍റെ ഇന്‍സ്റ്റഗ്രാം


അഭയാര്‍ത്ഥി ക്യാമ്പുകളിലെ അപരിചിതരിലും രോഗികളിലും പരിത്യക്തരിലും പാവങ്ങളിലും ക്രിസ്തുവിനെ കാണണമെന്നായിരുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശത്തിന്‍റെ സാരാംശം.

ഒക്ടോബര്‍ 17-Ɔ൦ തിയതി ചൊവ്വാഴ്ച ഐക്യരാഷ്ട്ര സംഘടന ആചരിച്ച ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള രാജ്യാന്തര ദിനത്തോട് (Day for the erradication of poverty) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തത്.

ദാരിദ്ര്യം ഇല്ലാതാക്കണം, #EndPoverty എന്ന പാപ്പായുടെ സന്ദേശം ഇംഗ്ലിഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ കണ്ണിചേര്‍ത്തിരുന്നു. 








All the contents on this site are copyrighted ©.