സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

''ദൈവവചനം പ്രവേശിക്കാത്ത ഹൃദയം സ്നേഹരഹിതം'': പാപ്പാ

സാന്താ മാര്‍ത്ത കപ്പേളയില്‍ വചനസന്ദേശം നല്‍കുന്ന പാപ്പാ, 17-10-2017

17/10/2017 16:20

ഒക്ടോബര്‍ 17, ചൊവ്വാഴ്ചയിലെ ദിവ്യബലിയില്‍ വി. ലൂക്കായുടെ സുവിശേഷത്തില്‍നിന്ന്,  യേശു ഫരിസേയരെ, ''ഭോഷന്മാരെ'' എന്ന്  വിളിച്ചുകൊണ്ട്,അവരുടെ കപടനാട്യത്തെക്കുറിച്ചു പറയുന്ന ഭാഗം വിവരിക്കുന്ന വചനഭാഗം വ്യാഖ്യാനിച്ചു സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. സാന്താ മാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാതദിവ്യബലിമധ്യേ പാപ്പാ പറഞ്ഞു:

...മൂഢന്മാര്‍ക്ക് ദൈവവചനം ശ്രവിക്കുവാന്‍ സാധിക്കുകയില്ല. അവര്‍ വിചാരിക്കുന്നത് അവര്‍ കേള്‍ക്കുന്നുണ്ടെന്നാണ്. എന്നാല്‍ അവര്‍ സത്യത്തില്‍ കേള്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ ദൈവവചനം അവരുടെ ഹൃദയത്തില്‍ പ്രവേശിക്കുന്നുമില്ല, അവിടെ സ്നേഹത്തിനു സ്ഥാനവുമില്ല.  അവരുടെ ഈ ബധിരത അവരെ ചൂഷണത്തിലേക്കു നയിക്കുന്നു... സ്നേഹമില്ലാത്ത അവര്‍ക്കു സ്വാതന്ത്ര്യവുമില്ല.  ഇത് അടിമത്തത്തിലേക്കു അവരെ നയിക്കുന്നു...

...നാം ഹല്ലേലുയ്യ പാടി എതിരേല്‍ക്കുന്ന ദൈവവചനം ജീവനുള്ളതാണ്, ഫലമുളവാക്കുന്നതാണ്, ഹൃദയത്തിന്‍റെ വികാര വിചാരങ്ങളെയെല്ലാം വെളിപ്പെടുത്തുന്നതുമാണ് എന്നു ഉദ്ബോധി പ്പിച്ചുകൊണ്ട് പാപ്പാ വ്യക്തിപരമായ വിചിന്തനത്തിന് ഏവരെയും ക്ഷണിച്ചു:  ദൈവവചനം എന്‍റെ ഉള്ളില്‍ പ്രവേശിക്കുന്നുണ്ടോ? ഇവി ടെ ഞാന്‍ ബധിരനാണോ, അഥവാ കേള്‍ക്കുന്ന വചനങ്ങള്‍ എന്‍റെ ആശയങ്ങള്‍ക്കനുസരി ച്ചു മാറ്റിമറിക്കാറുണ്ടോ?  ഇത്തരത്തിലുള്ള വിഡ്ഢിത്തത്തിലേക്കു നാം വീണുപോയാല്‍, പാപ്പാ തുടര്‍ന്നു:  നാം യേശുവില്‍ നിന്ന് അകന്നുപോകും.  അപ്പോള്‍ യേശു നമ്മെക്കുറിച്ചു വേദനയോടെയാകും അനുസ്മരിക്കുക.  ഈ ഒരോര്‍മയില്‍ യേശു ജെറുസലേമിനെക്കുറിച്ചു വിലപിക്കുന്നതു സുവിശേഷത്തിലുണ്ട്.  അത് അവിടുന്നു തെരഞ്ഞെടുത്തിരുന്ന ജനതത്തെക്കുറിച്ചുള്ള ഓര്‍മയാണ്; അവിടുന്ന് സ്നേഹിച്ച, എന്നാല്‍ മൂഢത്വത്തിലേക്കു പോയ, ബാഹ്യരൂപങ്ങളിലും, വിഗ്രഹങ്ങളിലും മറ്റു തത്വശാസ്ത്രങ്ങളിലും ആകര്‍ഷിതരായ ജനങ്ങളെക്കുറിച്ചുള്ള ഗതകാലസ്മരണകളാണ്.  അതിനാല്‍ ദൈവവചനം ശ്രവിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ബുദ്ധിമാന്മാരായിരിക്കുവാന്‍ പാപ്പാ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

 

17/10/2017 16:20