സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

ഹിന്ദുസഹോദരങ്ങള്‍ക്ക് ദീപാവലിയാശംസയുമായി വത്തിക്കാന്‍

- RV

16/10/2017 17:19

ഒക്ടോബര്‍ പത്തൊമ്പതാം തീയതിയിലെ ദീപാവലിയാഘോഷത്തില്‍ ഹിന്ദുസഹോദരങ്ങള്‍ക്ക് ആശംസയര്‍പ്പിച്ചുകൊണ്ട് മതാന്തരസംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ തലവനായ കര്‍ദിനാള്‍ ഴാന്‍-ളൂയി തൗറാന്‍ ഒപ്പുവച്ച സന്ദേശം ഒക്ടോബര്‍ 16-ാം തീയതി പ്രസിദ്ധീകരിച്ചു.

''ദീപങ്ങളുടെ ആഘോഷം നിങ്ങളുടെ മനസ്സുകളെയും ജീവിതങ്ങളെയും പ്രകാശിപ്പിക്കട്ടെ, നിങ്ങളുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും ആനന്ദം കൊണ്ടുവരട്ട, നിങ്ങളെ കുടുംബങ്ങളെയും സമൂഹങ്ങളെയും ശക്തിപ്പെടുത്തട്ടെ'' എന്ന ആശംസയോടെ ആരംഭിക്കുന്ന, സന്ദേശം, ലോകത്തില്‍ നടമാടുന്ന അക്രമങ്ങളുടെയും അനീതിയുടെയും പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ ഹിന്ദു സഹോദരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പരസ്പരബഹുമാനവും, സഹിഷ്ണുതയെ അതിജീവിക്കുന്ന ഐക്യവും സാധിതമാക്കുന്നതിനു കഴിവുള്ളവരാകട്ടെ എന്നാശംസിക്കുന്നു.  ഓരോ വ്യക്തിയിലുമുള്ള ആന്തരികമഹത്വം അംഗീകരിച്ചുകൊണ്ട്, യഥാര്‍ഥ ആദരവിന്‍റെ സംസ്ക്കാരം കെട്ടിപ്പടുക്കാമെന്നും സ്വന്തമായ ആത്മീയപാരമ്പര്യങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോഴും, സര്‍വജനതയുടെയും ഐക്യത്തിനും ക്ഷേമത്തിനുംവേണ്ടിയുള്ള പരിഗണനകള്‍ പങ്കുവെയ്ക്കാമെന്നും ആശംസാസന്ദേശത്തില്‍ പ്രത്യേകമായി ആഹ്വാനമേകുന്നുണ്ട്. 

 

16/10/2017 17:19