2017-10-14 13:28:00

കാലിഫോര്‍ണിയ കാട്ടുതീ ദുരന്തത്തില്‍ പാപ്പായുടെ അനുശോചനം


അമേരിക്കന്‍ ഐക്യനാടുകളിലെ കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ദുരന്തം മൂലം യാതനകളനുഭവിക്കുന്നവരോട് പാപ്പാ ഹൃദയംഗമമായ ഐക്യദാര്‍ഢ്യം  പ്രകടിപ്പിക്കുന്നു.

അനേകരുടെ ജീവനപഹരിക്കുകയും നിരവധിപ്പേരെ പാര്‍പ്പിടരഹിതരാക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്ത ദുരന്തത്തില്‍ ഫ്രാന്‍സീസ് പാപ്പായുടെ അനുശോചനം അറിയിക്കുന്ന സന്ദേശം വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പാപ്പായുടെ നാമത്തില്‍ ഒപ്പിട്ട് കാലിഫോര്‍ണിയ സംസ്ഥാനത്തിലെ സാന്‍ ഫ്രാന്‍സീസ്കൊ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ ജോസഫ് കോര്‍ദിലെയോണെക്ക് വെള്ളിയാഴ്ച (13/10/17) അയച്ചുകൊടുത്തു.

ഈ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്ന പാപ്പാ കാട്ടുതീമൂലം കഷ്ടപ്പെടുന്ന എല്ലാവര്‍ക്കും തന്‍റെ പ്രാര്‍ത്ഥന ഉറപ്പുനല്കുകയും ചെയ്യുന്നു.

കാലിഫോര്‍ണിയായുടെ വടക്കുഭാഗത്ത് ഞായറാഴ്ച (08/10/7) പടര്‍ന്നുതുടങ്ങിയ ഈ കാട്ടു തീ ജീവനപഹരിച്ചവരുടെ കൃത്യമായ സംഖ്യ ലഭ്യമല്ലെങ്കിലും 30 ലേറെപ്പേര്‍ മരണമടഞ്ഞതായി കണക്കാക്കപ്പെടുന്നു. 400 ലേറപ്പേരെ  കാണാതായിട്ടുണ്ട്. 1 ലക്ഷത്തി 87800 ലേറെ ഏക്കര്‍ സ്ഥലം അഗ്നി വിഴുങ്ങി.

 

 

 








All the contents on this site are copyrighted ©.