സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

2015 ലെ ശ്രീലങ്ക സന്ദര്‍ശനം സവിശേഷ ദൈവാനുഗ്രഹം- പാപ്പാ

തന്‍റെ 2015 ലെ ശ്രീലങ്കാ സന്ദര്‍ശനത്തിന്‍റെ സംഘാടകരുമുള്‍പ്പെട്ട അന്നാട്ടുകാരായ ഒരുസംഘം വിശ്വാസികളുമൊത്ത് വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ 13/10/17

13/10/2017 12:50

ശ്രീലങ്കയില്‍ 2015 ജനുവരിയില്‍ താന്‍ നടത്തിയ ഇടയസന്ദര്‍ശനത്തിന്‍റെ പ്രാദേശിക സംഘാടകസമിതിയില്‍പ്പെട്ട അംഗങ്ങളടങ്ങിയ അമ്പതോളം പേരെ ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ച (13/10/17) വത്തിക്കാനില്‍ സ്വീകരിച്ചു.

അന്നാട്ടില്‍ വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കും യാതനകള്‍ക്കും ശേഷം അനുരഞ്ജനത്തിനും മുറിവുകള്‍ ഭേദമാക്കുന്നതിനും വേണ്ടി കഠിനപരിശ്രമം നടക്കുകയായിരുന്ന ഒരു വേളയിലായിരുന്നു തന്‍റെ ശ്രീലങ്ക സന്ദര്‍ശനമെന്ന് അനുസ്മരിക്കുന്ന പാപ്പാ  തന്നെ സംബന്ധിച്ചിടത്തോളം പ്രസ്തുത സന്ദര്‍ശനം സവിശേഷ ദൈവനുഗ്രഹമായിരുന്നുവെന്ന് സംഘാടകസമിതയംഗങ്ങളോടു പറഞ്ഞു.

ഈ സന്ദര്‍ശനത്തിന്‍റെ വിജയത്തിനായി കഠിനപരിശ്രമം നടത്തിയ എല്ലാവരോടും പാപ്പാ കൃതജ്ഞത പ്രകാശിപ്പിക്കുകയും സന്ദര്‍ശാനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

2015 ജനുവരി 12 മുതല്‍ 15 വരെ ആയിരുന്നു ഫ്രാന്‍സീസ് പാപ്പാ ശ്രീലങ്ക സന്ദര്‍ശിച്ചത്. 

13/10/2017 12:50