സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

രണ്ടു രക്തസാക്ഷികള്‍ കൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

വിശുദ്ധരുടെ നാമകരണപരിപാടികള്‍ക്കുവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ആഞ്ചെലോ അമാത്തോയ്ക്ക് പരിശുദ്ധ പിതാവ് അനുവദിച്ച കൂടിക്കാഴ്ചയില്‍ രണ്ടു ദൈവദാസരുടെ രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ടും, ഏഴു ദൈവദാസരുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടും ഡിക്രി പ്രസിദ്ധപ്പെടുത്തുന്നതിന് കോണ്‍ഗ്രിഗേഷനെ ചുമതലപ്പെടുത്തി.  ഒക്ടോബര്‍ പത്താംതീയതിയാണ് കര്‍ദിനാള്‍ ആഞ്ചെലോ അമാത്തോയുമായി പരിശുദ്ധ പിതാവ് കൂടിക്കാഴ്ച നടത്തിയത്.  ഗ്വാട്ടിമാലയില്‍ നിന്നുള്ള ടുള്ളിയോ മറൂസ്സോ എന്ന വൈദികന്‍റെയും, ളൂയിജി നവാരോ എന്ന അല്മായന്‍റെയും രക്തസാക്ഷിത്വം അംഗീകരിക്കുകവഴി അവര്‍ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടും.  ഇരുവരും 1981, ജൂലൈ ഒന്നിനാണ് വിശ്വാസത്തെപ്രതി വധിക്കപ്പെട്ടത്. 

12/10/2017 11:08