സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

വേരുകള്‍ വിസ്മരിക്കപ്പെടരുത്-പാപ്പായുടെ വചനസമീക്ഷ

ഫ്രാന്‍സീസ് പാപ്പാ സുവിശേഷസന്ദേശം നല്കുന്നു, വത്തിക്കാനില്‍ ദോമൂസ് സാക്തെ മാര്‍ത്തെയിലെ കപ്പേളയില്‍,05/10/17

06/10/2017 06:51

സ്വന്തം വേരുകള്‍ വിസ്മരിക്കുന്ന വ്യക്തി രോഗബാധിനാണെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ മന്ദിരത്തിലെ കപ്പേളയില്‍, വ്യാഴാഴ്ച (05/010/17) രാവിലെ അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഫലം പുറപ്പെടുവിക്കണമെങ്കില്‍ സ്വന്തം വേരുകള്‍ കണ്ടെത്തുകയും മുന്നേറാനുള്ള ശക്തിയാര്‍ജ്ജിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

പുഷ്പിച്ചു നില്ക്കുന്ന മരത്തിലുള്ളവയുടെ ഉറവിടം മണ്ണിനടിയില്‍ കുഴിച്ചിട്ടതെന്താണൊ അതാണെന്ന് പാപ്പാ ഒരു കവിത ഉദ്ധരിച്ചുകൊണ്ടു വിശദീകരിച്ചു.

വേരുകളെ വിസ്മരിക്കുമ്പോള്‍, ഓര്‍ത്തെടുക്കുന്നതിനെ ചെറുക്കുമ്പോള്‍ ഒരുവന്‍ സ്വയം മാനസികമായി പ്രവാസത്തിലാകുകയാണ്, സമൂഹത്തില്‍ നിന്ന് സ്വയം പുറത്താകുകയാണ് എന്നും പാപ്പാ വ്യക്തമാക്കി.

സ്വന്തം വേരുകള്‍ കണ്ടെത്തുന്നവന്‍ സന്തോഷവാനായ വ്യക്തിയാണെന്നു പറഞ്ഞ പാപ്പാ ഗൃഹാതുരത്വമുള്ള കുടിയേറ്റക്കാരെ, സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവരായ കുടിയേറ്റക്കാരെ അനുസ്മരിക്കുകയും ചെയ്തു.   

06/10/2017 06:51