സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

തൊഴിലാളികള്‍ക്കായി പാപ്പായുടെ പ്രാര്‍ഥനാനിയോഗം - വീഡിയോ സന്ദേശം

യുക്രൈനില്‍, ഹ്യാറ്റ് റീജെന്‍സി കിയേവ് ഹോട്ടല്‍ ശുചീകരണപ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ (REUTERS, 3-10-2017) - REUTERS

03/10/2017 16:16

എല്ലാ തൊഴിലാളികളുടെയും അവകാശങ്ങള്‍ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതിനും പൊതുനന്മയ്ക്കായി സംഭാവന ചെയ്യുന്നതിനുള്ള അവസരം തൊഴില്‍രഹിതര്‍ക്കു ലഭിക്കുന്നതിനും വേണ്ടി എന്ന പൊതു നിയോഗം നല്‍കിക്കൊണ്ട്, ഒക്ടോബര്‍ മൂന്നാം തീയതി നല്‍കിയ വീഡിയോ സന്ദേശത്തില്‍ പാപ്പാ ഇങ്ങനെ ശ്രോതാക്കളോട് ആവശ്യപ്പെടുന്നു:

ജോലി ചെയ്യുന്നവരുടെ അവകാശങ്ങളും അവരുടെ അന്തസ്സും നമുക്ക് എല്ലായ്പോഴും ഓര്‍ക്കാം. ഈ അവകാശങ്ങളും അന്തസ്സും തകര്‍ക്കപ്പെടുന്ന സാഹചര്യങ്ങളെ നമുക്ക് അപലപിക്കാം. മനുഷ്യനും സമൂഹത്തിനും ആധികാരികമായ പുരോഗതി ഉറപ്പാക്കാന്‍ നമുക്കു സഹായിക്കാം.  

സന്ദേശം വി. ജോണ്‍ പോള്‍ പാപ്പായുടെ ലബോരെം എക്സേര്‍ചെന്‍സ് ( Laborem Exercens,) എന്ന ചാക്രികലേഖനത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. 

03/10/2017 16:16