സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

പാപ്പാ ഇറ്റലിയിലെ ചെസേനയിലും ബൊളോഞ്ഞയിലും

ഫ്രാന്‍സീസ് പാപ്പാ - EPA

30/09/2017 12:52

ഫ്രാന്‍സീസ് പാപ്പാ വടക്കു-കിഴക്കെ ഇറ്റലിയിലെ ചെസേന ബൊളോഞ്ഞ രൂപതകള്‍ ഞായറാഴ്ച (01/10/17) സന്ദര്‍ശിക്കും.

ചെസേനയില്‍ 1717 ഡിസമ്പര്‍ 25ന് ജനിച്ച ആറാം പീയൂസ് പാപ്പായുടെ മുന്നൂറാം   ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചെസേന-സാര്‍സിന രൂപതയുടെ മെത്രാന്‍ ഡഗ്ലസ് റെഗത്തിയേരിയുടെ ക്ഷണപ്രകാരമാണ് പാപ്പാ ചെസേനയില്‍ എത്തുക.

ബൊളോഞ്ഞ അതിരൂപത പാപ്പാ സനന്ദര്‍ശിക്കുന്നത് രൂപതാ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് പ്രസ്തുത അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് മത്തേയൊ മരിയ ത്സൂപ്പിയുടെ ക്ഷണമനുസരിച്ചാണ്.

ഞായറാഴ്ച രാവിലെ ഇറ്റലിയിലെ സമയം 7 മണിക്ക്, ഇന്ത്യയിലെ സമയം രാവിലെ 10.30ന് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നിന്ന് കരമാര്‍ഗ്ഗം 350 കിലോമീറ്ററിലേറെ ദൂരമുള്ള ചെസേനയിലേക്കു ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം പുറപ്പെടും.

അവിടെ ജനതാചത്വരത്തില്‍ (പ്യാത്സ ദെല്‍ പോപൊളൊ) പൗരസമൂഹവുമായുള്ള കൂടിക്കാഴ്ച, കത്തീദ്രലില്‍ വച്ച് വൈദികരും സമര്‍പ്പിതരും അജപാലനസമിതിയിലെ അല്മായ അംഗങ്ങളും ഇടവകകളുടെ പ്രതിനിധികളുമായുള്ള നേര്‍ക്കാഴ്ച, പരിശുദ്ധ കന്യകാമറിയത്തിന്‍റെ കപ്പേളയില്‍ ദിവ്യകാരുണ്യാരാധന, ചെസേന രൂപതയുടെ അഭയ കേന്ദ്രത്തില്‍ കഴിയുന്നവരും ഇടയസന്ദര്‍ശന സംഘാടകസമിതയംഗങ്ങളുമൊത്തു കത്തീദ്രിലെ സങ്കീര്‍ത്തിയില്‍ വച്ച് കൂടിക്കാഴ്ച എന്നിവയാണ് ചെസേനയില്‍ പാപ്പായുടെ പരിപാടികള്‍.

ചെസേനയില്‍ നിന്ന് 90 ലേറെ കിലോമീറ്റര്‍ വടക്കുള്ള ബൊളോഞ്ഞയിലേക്ക് രാവിലെ തന്നെ പുറപ്പെടുന്ന പാപ്പാ ആ പ്രദേശത്തിന്‍റെ കീഴില്‍ കുടിയേറ്റക്കാര്‍ക്കായുള്ള കേന്ദ്രത്തില്‍ വച്ച് 1000 ത്തോളം വരുന്ന കുടിയേറ്റക്കാരുമായി കൂടിക്കാഴ്ച നടത്തും.

തൊഴില്‍ ലോകവുമായുള്ള കൂടിക്കാഴ്ച, മദ്ധ്യാഹ്നപ്രാര്‍ത്ഥന നയിക്കല്‍, പാവപ്പെട്ടവരും അഭയാര്‍ത്ഥികളും തടവുകാരുമൊത്ത് ഉച്ചവിരുന്ന്, പൈദികരും സന്ന്യാസിസന്ന്യാസിനികളും സെമിനാരിവിദ്യാര്‍ത്ഥികളും സ്ഥിരശെമ്മാശന്മാരുമൊത്തുള്ള കൂടിക്കാഴ്ച, വിദ്യഭ്യാസലോകവമായുള്ള കൂടിക്കാഴ്ച, വിശുദ്ധകുര്‍ബ്ബാനാര്‍പ്പണം എന്നിവയാണ് ബൊളോഞ്ഞയില്‍ പാപ്പായുടെ പരിപാടികള്‍.

രാത്രി 8 മണിയോടെ പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.   

30/09/2017 12:52