2017-09-29 11:10:00

ഡോക്ടര്‍ ജോര്‍ജ് തയ്യില്‍ ഹൃദയാരോഗ്യത്തെക്കുറിച്ച്-അഭിമുഖം


വികലമായ ഭക്ഷണശൈലി, ക്രമരഹിതവും പിരിമുറുക്കങ്ങള്‍ നിറഞ്ഞതുമായ ജീവിതശൈലി, വ്യായാമക്കുറവ് തുടങ്ങിയ പലവിധകാരണങ്ങളാല്‍ ഹൃദ്രോഗം  ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. യുവജനത്തെപ്പോലും വേട്ടയാടുന്ന ഒരു രോഗം. ഈ പശ്ചാത്തലത്തില്‍ ഹൃദയാരോഗ്യത്തെക്കുറിച്ച് എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗത്തിന്‍റെ സ്ഥാപകമേധാവിയായ ഡോക്ടര്‍ ജോര്‍ജ് തയ്യില്‍  നമ്മോടു സംസാരിക്കുന്നു. കോട്ടയം ജില്ലയിലെ കുറുപ്പന്തറ സ്വദേശിയായ അദ്ദേഹം ജര്‍മ്മനിയിലെ മ്യൂണിക് സര്‍വ്വകലാശാലയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി. ഓസ്ട്രിയയിലെ നാഷണല്‍ ബോര്‍ഡിന്‍റെയും യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെയും ഹൃദയവിജ്ഞാനീയത്തില്‍ ഫെല്ലോഷിപ്പുകള്‍ ലഭിച്ചിട്ടുള്ള ഡോക്ടര്‍ ജോര്‍ജ് തയ്യില്‍ ജര്‍മ്മന്‍ ഹാര്‍ട്ട് സെന്‍ററില്‍ സേവനമനുഷ്ഠിക്കുകയും ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ പ്രസിഡന്‍റ്  സ്ഥാനമലങ്കരിക്കുകയും ചെയ്തി‌ട്ടുണ്ട്. ഗ്ലോബല്‍ എക്സലന്‍സി മെഡിക്കല്‍ അവാര്‍ഡ്, ആരോഗ്യരത്ന അവാര്‍ഡ് എന്നിവയുള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ഡോക്ടര്‍ ജോര്‍ജ് തയ്യില്‍ ഹൃദയസംബന്ധിയായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും, ടെലവിഷന്‍ പ്രഭാഷകനുമാണ്. അദ്ദേഹം പത്രമാസികകളില്‍ ഹൃദയരോഗസംബന്ധമായ ലേഖനങ്ങള്‍ എഴുതാറുമുണ്ട്. അടുത്തയിടെ റോം സന്ദര്‍ശനത്തിനെത്തിയ വേളയിലാണ് ഫാദര്‍ വില്യം നെല്ലിക്കല്‍ ഡോക്ടര്‍ ജോര്‍ജ്    തയ്യിലിനെ വത്തിക്കാന്‍ റേഡിയോയിലേക്ക് അഭിമുഖത്തിനായി ക്ഷണിച്ചത്.

ഭാഗം ഒന്ന്:

ഭാഗം രണ്ട്:

ഭാഗം മൂന്ന്:








All the contents on this site are copyrighted ©.