2017-09-28 12:09:00

കര്‍ദിനാള്‍ ലെയോണാര്‍ദോ സാന്ദ്രി റൊമേനിയ സന്ദര്‍ശിക്കുന്നു


കര്‍ദിനാള്‍ ലെയോണാര്‍ദോ സാന്ദ്രി സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെ റൊമേനിയയില്‍ സന്ദര്‍ശനം നടത്തുന്നതാണെന്ന് പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍ അറിയിച്ചു.

പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍റെ ശതാബ്ദിയോടനുബന്ധിച്ച്, റൊമേനിയന്‍ സഭാധ്യക്ഷന്മാരുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍റെ അധ്യക്ഷനായ കര്‍ദിനാള്‍ ലെയൊണാര്‍ദോ സാന്ദ്രി റൊമേനിയ സന്ദര്‍ശിക്കുന്നത്.  സന്ദര്‍ശനത്തോടനുബന്ധിച്ച്, പ്രസിഡന്‍റ് സെര്‍ജിയൂ നിസ്തോര്‍, മറ്റു രാഷ്ട്രപ്രതിനിധികള്‍ എന്നിവരുമായും ഇതര ക്രൈസ്തവമതമേലധ്യക്ഷന്മാരുമായും ഉള്ള സന്ദര്‍ശനങ്ങള്‍, വിവിധ ഉപവി സംഘടനകളുമായുള്ള കൂടിക്കാഴ്ചകള്‍ എന്നിവയ്ക്കു പുറമേ, രൂപതാകേന്ദ്രങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍ മുഖ്യകാര്‍മികത്വം വഹിക്കുകയും വചനസന്ദേശം നല്‍കുകയും ചെയ്യുന്നതാണ്.








All the contents on this site are copyrighted ©.