സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

സന്തോഷസാന്ത്വനദായകനായ കര്‍ത്താവിന്‍റെ ആഗമനം അറിയുക-പാപ്പാ

ഫ്രാന്‍സീസ് പാപ്പായുടെ വചനസമീക്ഷ, വത്തിക്കാനില്‍ ദോമൂസ് സാംക്തെ മാര്‍ത്തെയിലെ കപ്പേളയില്‍ ദിവ്യപൂജാര്‍പ്പണ വേളയില്‍,25/09/17

25/09/2017 12:30

നമ്മെ സന്ദര്‍ശിക്കുന്ന കര്‍ത്താവ് നമുക്ക് ആനന്ദവും സാന്ത്വനവും പ്രദാനം ചെയ്യുന്നുവെന്നു മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമുസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍, തിങ്കളാഴ്ച(25/09/17) രാവിലെ അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

യേശുവിന്‍റെ ഈ സാന്ത്വനം ഓരോ ക്രൈസ്തവന്‍റെയും ആദ്ധ്യാത്മിക ജീവിതത്തിലെ ഒരവസ്ഥയാണെന്നും അത് ഒരു നിമിഷം സംഭവിക്കുന്നതാണെങ്കിലും അതിന്‍റെ പാട് അത് ജീവിതത്തില്‍ അവശേഷിപ്പിക്കുമെന്നും പാപ്പാ പറഞ്ഞു.

കര്‍ത്താവിന്‍റെ സാന്ത്വനം ഹൃദയത്തെ സ്പര്‍ശിക്കുകയും ചൈതന്യമേകുകയും ഉപവിയും വിശ്വാസവും പ്രത്യാശയും വര്‍ദ്ധമാനമാക്കുകയും പാപാവബോധം ഉളവാക്കി പാപത്തെയോര്‍ത്തു കേഴാന്‍ ഒരുവനെ പ്രാപ്താനാക്കുകയും ചെയ്യുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. 

25/09/2017 12:30