സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

നമ്മെ തേടിവരുന്ന ദൈവത്തിന്‍റെ എളിമയില്‍ വിളങ്ങുന്ന മഹാത്മ്യം

വത്തിക്കാന്‍റെ പോലീസ് വിഭാഗമായ ജെന്തര്‍മെറിയായ്ക്കുവേണ്ടി വത്തിക്കാന്‍ ഉദ്യാനത്തില്‍ ദിവ്യപൂജയര്‍പ്പിക്കുന്ന ഫ്രാന്‍സീസ് പാപ്പാ, 24/09/17

25/09/2017 12:38

ദൈവാന്വേഷണവും ദൈവം നമ്മെ തേടുന്നു എന്ന അവബോധവും സുപ്രധാനമാണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

വത്തിക്കാന്‍റെ പോലീസ് വിഭാഗമായ “ജെന്തര്‍മറീയ”യിലെ അംഗങ്ങള്‍ക്കായി ഞായറാഴ്ച(24/09/17) അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ നടത്തിയ വചനസമീക്ഷയിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

നാമെല്ലാവരും പാപികളാണെന്നും  കര്‍ത്താവുമായി കണ്ടുമുട്ടേ​ണ്ട ആവശ്യം നമുക്കു​ണ്ടെന്നും എന്നാല്‍ കര്‍ത്താവാണ് നമ്മെത്തേടിവരുന്നതെന്നും,  അവിടന്നാണ് ആദ്യചുവടു വയ്ക്കുന്നതെന്നും അവിടന്നു കടന്നുപോകുമ്പോള്‍ നാം അവിടത്തെ തിരിച്ചറിയാതിരിക്കുന്നത് ഖേദകരമാണെന്നും പാപ്പാ പറഞ്ഞു.

എല്ലാവരുടെയും സ്വാതന്ത്ര്യത്തെ മാനിക്കുന്ന അവിടന്നു നാം വാതില്‍ തുറക്കുന്നതിനായി കാത്തു നില്‍ക്കുന്നുവെന്നും അതായത് അവിടന്ന് വിനീതനാണെന്നും നമ്മെ കാത്തുനിന്നുകൊണ്ട് അവിടന്ന് സ്വയം താഴ്ത്തുന്നുവെന്നും വിശദീകരിച്ച പാപ്പാ ഈ എളിമ അവിടത്തെ മാഹാത്മ്യത്തെയാണ് വിളിച്ചോതുന്നതെന്ന് വ്യക്തമാക്കി.  

 

25/09/2017 12:38