2017-09-23 13:08:00

പാപ്പായുടെ "കാരുണ്യ വെള്ളി "ആചരണം


കരുണയുടെ ജൂബിലിവത്സരത്തില്‍ താന്‍ വ്യക്തിപരമായി ആരംഭിച്ച “കാരുണ്യ വെള്ളി” (FRIDAY OF MERCY) ആചരണം ഫ്രാന്‍സീസ് പാപ്പാ തുടരുന്നു.

മാസത്തിലെ ഒരു വെള്ളിയാഴ്ച ഇതിനായി നീക്കി വച്ചിരിക്കുന്ന പാപ്പാ ഈ മാസം ഈ ആചരണത്തിന്‍റെ ഭാഗമായി റോമിലെ “ഫൊന്താത്സിയോനെ സാന്ത ലുചീയ“ ചികിത്സാ കേന്ദ്രം ഇക്കഴിഞ്ഞ വെള്ളിയാഴ്ച (22/09/17) സന്ദര്‍ശിച്ചു.

നാഢീസംബന്ധമായ നാനാവിധ രോഗങ്ങളാല്‍ ക്ലേശിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ചികിത്സാരീതികള്‍ക്ക് പ്രശസ്തമായ ഒരു ചികിത്സാകേന്ദ്രമാണ് റോമിലെ  “സാന്താ ലുചീയ”

റോമിന്‍റെ തെക്കുഭാഗത്ത്, അര്‍ദെയത്തീനയില്‍ സ്ഥിതിചെയ്യുന്ന ഈ ചികിത്സാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം എത്തിയ പാപ്പായെ അതിന്‍റെ പ്രസിഡന്‍റ്, ഡയറെക്ടര്‍ ജനറല്‍, ജീവനക്കാര്‍, അവിടെ ചികിത്സയില്‍ കഴിയുന്നവര്‍ എന്നിവര്‍ ചേര്‍ന്നു   സ്വീകരിച്ചു.

ചികിത്സയില്‍ കഴിയുന്നവരുടെ, പ്രത്യേകിച്ച്, കുട്ടികളുടെ ചാരെ പാപ്പാ കുടുതല്‍ സമയം ചിലവഴിക്കുകയും, നാഢികളുടെ ബലവും അങ്ങനെ അവയവങ്ങളുടെ ചലനശേഷിയും വീണ്ടെടുക്കുന്നതിന് അവര്‍ നടത്തുന്ന കായിപരിശീലനം സശ്രദ്ധം വീക്ഷിക്കുകയും ചെയ്തു.  

 








All the contents on this site are copyrighted ©.