2017-09-21 11:46:00

അന്താരാഷ്ട്ര സമാധാന പ്രാര്‍ത്ഥനാദിനം 21 സെപ്റ്റംബര്‍


ഐക്യരാഷ്ട്രസഭ അന്തരാഷ്ട്ര സമാധനദിനം ആചരിക്കുന്ന സെപറ്റംബര്‍ 21 ന് സഭകളുടെ ലോകസമിതി, (ഡബ്ല്യു.സി.സി) സമാധാനത്തിനായുള്ള അന്താരാഷ്ട്ര പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു.

അക്രമത്തെ ജയിക്കുന്നതിനായി 2001 മുതല്‍ 2010 വരെ ആചരിക്കപ്പെട്ട എക്യുമെനിക്കല്‍ ദശവത്സരത്തോടനുബന്ധിച്ച് 2004 മുതലാണ് സഭകളുടെ ലോകസമിതി സമാധാനത്തിനായുള്ള അന്താരാഷ്ട്ര വാര്‍ഷിക പ്രാര്‍ത്ഥനാദിനം ഏര്‍പ്പെടുത്തിയത്.

സഭകളുടെ ലോകസമിതിയില്‍ കത്തോലിക്കാസഭ അംഗമല്ല.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്ന അന്താരാഷ്ട്രസമാധനദിനത്തിന്‍റെ ഇക്കൊല്ലത്തെ വിചിന്തനപ്രമേയം “സമാധാനത്തിന് സംഘാതമായി: സകലരോടുമുള്ള ആദരവും, സകലരുടെയും ഔന്നത്യവും സുരക്ഷിതത്വവും” എന്നതാണ്.

ജനതകള്‍ക്കുമദ്ധ്യേയും രാഷ്ട്രങ്ങള്‍ക്കുമദ്ധ്യേയും സമാധനബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതു സഭ ഈ ദിനാചരണം ഏര്‍പ്പെടുത്തിയത്.

സുരക്ഷിതത്വ രാഹിത്യത്തിന്‍റെ കാലത്ത് വ്യത്യസ്തമായി വീക്ഷിക്കുന്ന സമൂഹങ്ങള്‍ എളുപ്പത്തില്‍ ബലിയാടുകളായിത്തീരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്തോണിയൊ ഗുട്ടേരെസ് പറയുന്നു.

സമൂഹങ്ങളെ പിളര്‍ക്കാനുള്ള ഹൃദയശൂന്യമായ പ്രവൃത്തികളെയും അയല്‍ക്കാരനെ അപരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെയും നാം ചെറുക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

മതഭ്രാന്തിനെതിരായും മനുഷ്യാവകാശങ്ങള്‍ക്കായും എല്ലാവരും കൈകോര്‍ക്കേണ്ടതിന്‍റെ  ആവശ്യകത ചൂണ്ടിക്കാട്ടുന്ന ഗുട്ടേരസ് ഒത്തൊരുമിച്ച് സേതുബന്ധങ്ങള്‍ തീര്‍ക്കാനും ഭീതിയെ പ്രത്യാശയായി രൂപാന്തരപ്പെടുത്താനും ഏവരേയും ക്ഷണിക്കുകയും ചെയ്യുന്നു.

 








All the contents on this site are copyrighted ©.