2017-09-20 15:46:00

പുതിയ അപ്പസ്തോലിക എഴുത്ത്: SUMMA FAMILIAE CURA


വിവാഹ - കുടുംബ പഠനങ്ങള്‍ക്കായി, മുന്‍ഗാമിയായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയോടനുബന്ധിച്ച് 1981-ല്‍ സ്ഥാപിച്ച കേന്ദ്രം,  ജോണ്‍പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ മാര്യേജ് ആന്‍ഡ് ഫാമിലി സയന്‍സസ് എന്ന പേരില്‍ നവീകൃതമായി സ്ഥാപിച്ചുകൊണ്ട്, സെപ്തംബര്‍ 8-ാംതീയതി ഫ്രാന്‍സീസ് പാപ്പാ ഒപ്പുവച്ചിരിക്കുന്ന സ്വാധികാര അപ്പസ്തോലിക എഴുത്ത് സെപ്തംബര്‍ 19-ാംതീയതി പ്രസിദ്ധപ്പെടുത്തി. കുടുംബങ്ങളുടെ സര്‍വോപരിയായ പരിപാലനയ്ക്കായി (SUMMA FAMILIAE CURA) എന്ന ശീര്‍ഷകത്തിലുള്ള രേഖവഴി സ്ഥാപിതമായിരിക്കുന്ന പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,  കുടുംബമെന്ന വിഷയവുമായി സമ്മേളിച്ച 2014, 2015 വര്‍ഷങ്ങളില്‍ ന‌‌‌ടന്ന മെത്രാന്‍ സിനഡുകളുടെയും, അതേത്തുടര്‍ന്ന് 2016-ല്‍ പുറപ്പെടുവിച്ച അമോറിസ് ലെത്തീസ്യ (സ്നേഹത്തിന്‍റെ സന്തോഷം) എന്ന സിനഡനന്തര അപ്പസ്തോലിക ലേഖനത്തിന്‍റെയും പശ്ചാത്തലത്തില്‍ കുടുംബങ്ങളുടെ അജപാലനപ്രവര്‍ത്തനങ്ങളില്‍ സര്‍വോപരിയായ ശ്രദ്ധ ആവശ്യമാണ് എന്നു മനസ്സിലാക്കിക്കൊണ്ടുള്ള സംരംഭമാണ്. 








All the contents on this site are copyrighted ©.