സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

''വിശ്വാസം കാത്തുസൂക്ഷിക്കുക'': ബൊളീവിയന്‍ ജനതയോട് പാപ്പാ

ഫ്രാന്‍സീസ് പാപ്പാ ബൊളീവിയന്‍ മെത്രാന്മാരോടൊത്ത്, 18-09-2017 - ANSA

20/09/2017 16:24

നവംബര്‍ 18-ാംതീയതി ബൊളീവിയയിലെ മെത്രാന്‍മാരുടെ അദ് ലിമിന വിസീത്തയുടെ അവസരത്തില്‍ ഫ്രാന്‍സീസ് പാപ്പാ ബൊളീവിയന്‍ ജനതയ്ക്ക് നല്‍കിയ വീഡിയോ സന്ദേശത്തില്‍, ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു:

ആദ്യമായി, ഞാന്‍ ബോളീവിയയില്‍ കണ്ട കാര്യങ്ങള്‍ എനിക്കു മറക്കാനാവുകയില്ല. അവ എന്‍റെ ഹൃദയത്തില്‍ ഞാന്‍ സംവഹിക്കുന്നു. രണ്ടാമതായി, നിങ്ങള്‍ ഒരിക്കലും ഭയപ്പെടരുത്.  വിശ്വാസം കാത്തുസൂക്ഷിക്കുക. സഭയ്ക്കു വിശ്വാസത്തിന്‍റെ ഒരു ഇന്‍ഷുറന്‍സ് കമ്പനി ഇല്ല. അതില്‍ നിങ്ങളുടെ വിശ്വാസം സൂക്ഷിക്കാനോ, നഷ്ടപ്പെടുത്താനോ കഴിയില്ല. നിങ്ങള്‍ വഞ്ചിതരാകരുത്, നിങ്ങള്‍ നിങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുക.

ഇനി നിങ്ങള്‍ യുവജനങ്ങളോട്, നിങ്ങള്‍ കാലമെത്തുന്നതിനുമുമ്പേ ജോലിയില്‍ നിന്നു വിരമിക്കാതിരിക്കുക. നിങ്ങളുടെ ആദര്‍ശപദ്ധതികളുമായി മുന്നോട്ടുപോവുക, അവയെ ഓര്‍മിക്കുകയും അവയില്‍ ശ്രദ്ധവയ്ക്കുകയും ചെയ്യുക.  വിശ്വാസം കാത്തുസൂക്ഷിക്കുക.  മുന്നോട്ടു ചലിക്കാതിരിക്കുക, അതു ഗുണം ചെയ്യില്ല. ഇവയെല്ലാം നിങ്ങളുടെ മെത്രാന്മാര്‍ വഴി - പാപ്പായുമായുള്ള ഐക്യത്തില്‍ പാപ്പായോട് ഉത്തരം പറയേണ്ടവര്‍ വഴി, പാപ്പാ മുഴുവനായും ആശ്രയിക്കേണ്ടവരായ മെത്രാന്മാര്‍ വഴി - നിങ്ങള്‍ ചെയ്യുക

ബൊളീവിയന്‍ മെത്രാന്‍ സമിതിയുടെ വെബ്സൈറ്റു വഴിയാണ് വീഡിയോ സന്ദേശം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ഇതു ലഭ്യമാണ്: http://www.iglesiaviva.net/2017/09/18/bolivia-en-el-corazon-del-papa-mensaje-del-papa-francisco-al-pueblo-de-bolivia/

20/09/2017 16:24