സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

ഓസോണ്‍ പടലം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ലോകദിനം

സൂര്യനില്‍ നിന്നു പുറപ്പെടുന്ന കിരണങ്ങളില്‍ ഹാനികരമായവയില്‍ നിന്ന് ഭൂമിക്ക് സംരക്ഷണമേകുന്ന ഓസോണ്‍ പടലം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ലോകദിനം അനുവര്‍ഷം സെപ്റ്റംബര്‍ പതിനാറിന് ആചരിക്കപ്പെടുന്നു.

ഓസോണ്‍ പടലത്തിനു ഹാനികരമായ വസ്തുക്കളുടെ ഉല്പാദനോപയോഗങ്ങള്‍ കുറയ്ക്കണമെന്നു നിര്‍ദ്ദശിക്കുന്ന മോണ്‍ട്രിയല്‍ കരാര്‍,1987 സെപ്റ്റംബര്‍ 16 ന് ഒപ്പുവയ്ക്കപ്പെട്ടതിന്‍റെ മുപ്പതാം വാര്‍ഷികത്തിലാണ് ഇക്കൊല്ലത്തെ ഈ ദിനാചരണം.  1989 ജനുവരി 1 നാണ് ഊ ഉടമ്പടി പ്രാബല്യത്തിലായത്.

“സൂര്യനു കീഴിലുള്ള സകല ജീവജാലങ്ങള്‍ക്കും സംരക്ഷണമേകല്‍” എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്ന ഈ ദിനത്തിന്‍റെ  ഇക്കൊല്ലത്തെ ആദര്‍ശപ്രമേയം.

16/09/2017 12:42