സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി

ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍, സെപ്തംബര്‍ 12, 2017 - AFP

13/09/2017 11:05

യെമനില്‍വച്ച് 2016 മാര്‍ച്ച് നാലിന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ടോം ഉഴുന്നാലില്‍ ഇന്നു രാവിലെ മോചിതനായി എന്നും അദ്ദേഹത്തിന്‍റെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും, പ്രത്യേകിച്ച്, ഒമാനിലെ സുല്‍ത്താനും ബന്ധപ്പെട്ട അധികാരികള്‍ക്കും പരി. സിംഹാസനം ആത്മാര്‍ഥമായി നന്ദി പറയുന്നുവെന്നും അറിയിച്ചുകൊണ്ട് സെപ്തംബര്‍ 12-ാം തീയതി വൈകുന്നേരം വത്തിക്കാന്‍ വാര്‍ത്ത നല്‍കി. അദ്ദേഹം കുറച്ചു ദിവസങ്ങള്‍ റോമിലെ സലേഷ്യന്‍ സമൂഹത്തിലുണ്ടായിരിക്കുമെന്നും അതിനുശേഷം ഇന്ത്യയിലേക്കു പോകുമെന്നും ഈ പത്രക്കുറിപ്പില്‍ പറയുന്നു.

 

13/09/2017 11:05