സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

''അടിമത്തത്തിന്‍റെ സമകാലീനരൂപങ്ങള്‍ അപലപനീയം'': വത്തിക്കാന്‍

ആര്‍ച്ചുബിഷപ്പ് ഐവന്‍ ജുര്‍ക്കോവിസ് - RV

13/09/2017 16:59

അടിമത്തത്തിന്‍റെ സമകാലീനരൂപങ്ങളും അതിന്‍റെ കാരണങ്ങളും അനന്തരഫലങ്ങളും എന്ന വിഷയത്തെ അധികരിച്ച് ജനീവയിലെ മനുഷ്യാവകാശകൗണ്‍സിലിന്‍റെ മുപ്പത്താറാമത് സെഷനില്‍, വത്തിക്കാനുവേണ്ടിയുള്ള ജനീവയിലെ ഐക്യരാഷ്ട്രസംഘടനയ്ക്കും മറ്റു അന്താരാഷ്ട്രസംഘടനകള്‍ക്കുംവേണ്ടിയുള്ള സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഐവാന്‍ ജുര്‍ക്കോവിസ് സെപ്തംബര്‍ 12-ാംതീയതി പ്രഭാഷണം നടത്തി.

എല്ലാത്തരത്തിലുമുള്ള അടിമത്തത്തിന്‍റെ സമകാലീനരൂപങ്ങളെയും പരിശുദ്ധ സിംഹാസനം ശക്ത മായി അപലപിക്കുന്നുവെന്നു പ്രസ്താവിച്ചുകൊണ്ടാരംഭിച്ച പ്രഭാഷണത്തില്‍, കഠിനമായ ജോലികള്‍ക്കും ലൈംഗികചൂഷണങ്ങള്‍ക്കുമായി നടത്തുന്ന മനുഷ്യക്കടത്ത് അന്യായമായ സ്വകാര്യസ്വത്ത് നേടുന്നതിനുള്ള മാര്‍ഗമായിരിക്കുന്നുവെന്നും അത് 1500 കോടി ഡോളറിന്‍റെ വാര്‍ഷിക വരുമാനമുണ്ടാക്കുന്നുമുണ്ടെന്നും കണക്കുകള്‍ നിരത്തി ഇത്തരം ഹീനപ്രവൃത്തികള്‍ക്കു തടയിടുന്നതിനും ഇരയാകുന്നവര്‍ക്ക് സംരക്ഷണമേകുന്നതിനു ലിഖിതനിയമങ്ങള്‍ അടിയന്തിരമായി നിര്‍വഹണരൂപത്തിലെത്തണമെന്നും ആര്‍ച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി.

13/09/2017 16:59