സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

ലോക വിനോദസഞ്ചാര സംഘടന ചൈനയിലെ ചെംഗ്ദുവില്‍ സമ്മേളിക്കുന്നു

വിനോദസഞ്ചാരികള്‍ ഈഫല്‍ ഗോപുരം വീക്ഷിക്കുന്നു - AFP

11/09/2017 13:21

ലോക വിനോദസഞ്ചാര സംഘടന (UNWTO) സംഘടിപ്പിക്കുന്ന ഷഡ്ദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ മോണ്‍സിഞ്ഞോര്‍ മൗറീത്സിയൊ ബ്രാവി പരിശുദ്ധസിംഹാസനത്തെ പ്രതിനിധാനം ചെയ്യുന്നു.

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോക വിനോദസഞ്ചാര സംഘടനയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സിഥിരം നിരീക്ഷകനാണ് അദ്ദഹം.

ചൈനയിലെ ചെംഗ്ദുവിലാണ് (CHENNGDU) ഈ മാസം 16 വരെ നീളുന്ന സമ്മേളനത്തിന് തിങ്കളാഴ്ച (11/09/17) തുടക്കംകുറിക്കപ്പെട്ടിരിക്കുന്നത്.

സാമ്പത്തികവളര്‍ച്ച, സാകല്യവികസനം, പരിസ്ഥിതി പരിപാലനം എന്നിവയുടെ പരിപോഷണത്തില്‍ വിനോദസഞ്ചാരത്തെ ഒരു ചാലകശക്തിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ലോക വിനോദസഞ്ചാര സംഘടന പ്രവര്‍ത്തിക്കുന്നത്.

156 നാ‌ടുകള്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്. 

11/09/2017 13:21